ശ്രീനഗർ/കോഴിക്കോട്∙ ജമ്മുകശ്മീരില്‍ സുന്ദര്‍ഭനി സെക്ടറിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ഉള്‍പ്പെടെ രണ്ടു സൈനികർ വീരമൃത്യു വരിച്ചു. കോഴിക്കോട് കൊയിലാണ്ടി പൂക്കാട് സ്വദേശിയായ നായിക് സുബേദാര്‍ എം.ശ്രീജിത്ത് (42), ജസ്വന്ത് റെഡ്ഡി എന്നിവരാണ് വീരമൃത്യു വരിച്ചത്. രണ്ടു ഭീകരരെ സേന വധിച്ചു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു.
ജമ്മു വിമാനത്താവളത്തിനു നേരേ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സേന മേഖലയിൽ വ്യാപക സുരക്ഷാ പരിശോധനയാണു നടത്തുന്നത്. ജൂൺ 29നു രാജൗരി ജില്ലയിൽ സേന പരിശോധന നടത്തിയിരുന്നു.
‘മേഖലയിൽ ഭീകരർ ഉള്ളതായി വീണ്ടും വിവരം ലഭിച്ചതോടെ ഇവരെ കണ്ടെത്തി നശിപ്പിക്കാൻ സേന വീണ്ടും തിരച്ചിൽ തുടങ്ങുകയായിരുന്നു. ഇതിനിടെ ദാദൽ കാടുകളിൽവച്ചു സേന ഭീകരരുമായി മുഖാമുഖം വന്നു. തീവ്രവാദികൾ വെടിവയ്പ്പും ഗ്രനേഡ് ഉപയോഗവും തുടങ്ങിയതോടെ തിരിച്ചടിച്ച സേന 2 ഭീകരരെ വധിച്ചു. 2 ജവാൻമാരും വീരമൃത്യു വരിച്ചു.’– സേനാ വക്താവ് അറിയിച്ചു.
തിരുവങ്ങൂര്‍ മാക്കാട് വല്‍സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ; ഷജിന. മക്കള്‍: അതുല്‍ജിത്ത്, തന്‍മയ ലക്ഷ്മി.
Discussion about this post