ഡല്‍ഹി: മൂന്നാം കൊവിഡ് തരംഗത്തെ നേരിടാന്‍ 23000 കോടി രൂപയുടെ അടിയന്തര ചികിത്സാ പാക്കേജ് തയ്യാറാക്കാന്‍ കേന്ദ്രമന്ത്രിസഭായോഗത്തില് ധാരണ. 23,123 പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതായി ഫൈനാന്‍ഷ്യല്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊവിഡ് മൂന്നാം തരംഗം നേരിടാനുള്ള മുന്നൊരുക്കങ്ങളും സാമ്പത്തിക പ്രതിസന്ധിയുമാണ് പുനസംഘടനക്ക് ശേഷം നടന്ന ആദ്യമന്ത്രിസഭാ യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്.
രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി കേരളത്തിലെയും മഹാരാഷ്ട്രയിലേയും കൊവിഡ് വ്യാപനത്തില്‍ ആശങ്ക രേഖപ്പെടുത്തി. ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് എ.പി.എം.സി വഴി നല്‍കാനും മന്ത്രി സഭ യോഗം തീരുമാനിച്ചു.
ചികിത്സ ഫണ്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി വിനിയോഗിക്കും. 20000 പുതിയ ഐ സി യു കിടക്കകള്‍, 736 ജില്ലകളില്‍ പീഡിയാട്രിക് കെയര്‍ യൂണിറ്റ് എന്നിവ സ്ഥാപിക്കും. ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് എ പി എം സി വഴി നല്‍കാനും മന്ത്രി സഭായോഗത്തില്‍ തീരുമാനമായി.
Discussion about this post