ഡല്‍ഹി: യുപിയില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് സര്‍വ്വേ ഫലം പുറത്ത്. ഐ എ എന്‍ എസ്- സീവോട്ടര്‍ സര്‍വ്വേ ഫലമാണ് പുറത്ത് വന്നത്.
സർവേയിൽ 52 ശതമാനം പേരും യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് പറയുന്നു. 37 പേര് മറിച്ചും ചിന്തിക്കുന്നു.
2017-ല്‍ 312 സീറ്റുമായിട്ടാണ് ബിജെപി സര്‍ക്കാര്‍ അധികാരമേറ്റത്. ഉത്തര്‍പ്രദേശിലെ പ്രധാന പ്രതിപക്ഷ കക്ഷികളായ എസ്.പി- 47 സീറ്റും, ബി.എസ്.പി-19 സീറ്റുമാണ് നേടിയത്. ഇത്തവണയും ഇവര്‍ക്ക് കാര്യമായ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നാണ് സര്‍വേയില്‍ പറയുന്നത്.
ഇതോടൊപ്പം പുതിയ കേന്ദ്ര മന്ത്രിസഭ ചുമതലയേറ്റാല്‍ രാജ്യത്തെ കോവിഡ് പ്രതിസന്ധിക്ക് കുറവ് വരുമെന്ന് 46 ശതമാനം പേര് ഇതേ സര്‍വേയില്‍ പറയുന്നത്. 1200 പേരാണ് സർവേയിൽ പങ്കെടുത്തത്.
Discussion about this post