ഡൽഹി: രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ ഒന്നാമതാണെന്ന് ബിജെപി നേതാവ് രാജ്യവർദ്ധൻ റാത്തോഡ്. 2019-2020 വർഷത്തിൽ രാജസ്ഥാനിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വൻ തോതിൽ വർദ്ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ 2020ൽ അമ്പത് ശതമാനത്തിന്റെ വർദ്ധനവാണുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ ജനങ്ങളോടുള്ള ഉത്തരവാദിത്വം വിസ്മരിച്ചതായും അധികാരം നിലനിർത്തുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലാതായെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ നിയമങ്ങൾ രാജസ്ഥാനിൽ അപ്രസക്തമാവുകയാണെന്നും സംസ്ഥാനത്ത് അരാജകത്വം നിറഞ്ഞിരിക്കുന്നതായും രാജ്യവർദ്ധൻ റാത്തോഡ് ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് പണത്തിന്റെ പേരിലുള്ള അഴിഞ്ഞാട്ടമാണ് നടക്കുന്നത്. അടിച്ചമർത്തപ്പെട്ടവന്റെയും ചൂഷണം ചെയ്യപ്പെടുന്നവന്റെയും പിന്നോക്കക്കാരന്റെയും അവസ്ഥ നാൾക്കുനാൾ ദയനീയമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post