കവരത്തി: ലക്ഷദ്വീപിനെതിരെ വ്യാജപ്രചാരണം നടത്തിയ നടൻ പൃഥ്വിരാജിന്റെ മൊഴിയെടുക്കാനൊരുങ്ങി ലക്ഷദ്വീപ് പൊലീസ്. ആക്ടിവിസ്റ്റ് ഐഷ ഫാത്തിമയുടെ ‘ബയോ വെപ്പൺ‘ പരാമർശം അന്വേഷിക്കുന്ന സംഘമാണ് പൃഥ്വിരാജിന്റെയും മൊഴിയെടുക്കുക. അധികം വൈകാതെ തന്നെ മൊഴിയെടുപ്പ് ഉണ്ടാകുമെന്നാണ് സൂചന.
നിരവധി പേർ അഭ്യർത്ഥിച്ചിട്ടാണ് ലക്ഷദ്വീപുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ആ പോസ്റ്റ് മുഴുവൻ വ്യാജ പ്രചാരണങ്ങളായിരുന്നുവെന്ന് പൊലീസും കളക്ടറും അറിയിച്ചിരുന്നു. ഇതിന്റെ ഉറവിടമാണ് പൊലീസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘവുമായി സഹകരിച്ചില്ലെങ്കിൽ പൃഥ്വിരാജിനെ ചോദ്യം ചെയ്യേണ്ടി വരുമെന്നും പൊലീസ് അറിയിച്ചതായാണ് വിവരം.
ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടത്തിയ ഭരണ പരിഷ്കാരങ്ങൾക്കെതിരെ രംഗത്ത് വന്ന പൃഥ്വിരാജിന്റെ പോസ്റ്റിന് പിന്നാലെ അത് ഏറ്റെടുത്ത് നിരവധി പേർ രംഗത്ത് വന്നിരുന്നു. തുടർന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇടത് അനുകൂല മുഖ്യധാരാ മാധ്യമങ്ങൾ പ്രചാരണം ഏറ്റെടുത്തിരുന്നു.











