കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി സ്ഥാനം രാജിവച്ചു. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചു വിട്ടിരുന്നു. തുടർന്ന് കാവല്‍ പ്രധാനമന്ത്രിയായി തുടരുന്നതിനെതിരെ സുപ്രീംകോടതി വിധി വന്നതോടെയാണ് ഒലി രാജിവച്ചത്.
പാര്‍ലമെന്റ് പുനസ്ഥാപിക്കാന്‍ നേപ്പാളി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു.
തുടര്‍ന്ന് നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റ് ഷേര്‍ ബഹാദൂര്‍ ദുബ പ്രധാനമന്ത്രിയാകുമെന്നാണ് റിപ്പോർട്ട്.
Discussion about this post