ഹവാന: കടുത്ത ഭക്ഷ്യ ക്ഷാമവും ഔഷധ ദൗർലഭ്യതയും നേരിടുന്ന ക്യൂബയിൽ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരേ ജനകീയ പ്രക്ഷോഭം രൂക്ഷമാകുന്നു. പ്രതിഷേധത്തെ നേരിടാന്‍ ഫേസ്ബുക്കിനും വാട്ട്സ്ആപ്പിനും രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തി. സാമ്പത്തിക രംഗത്തെ തകർച്ചയും മരുന്നിന്റെയും ഭക്ഷ്യവസ്തുക്കളുടെയും ക്ഷാമവുമാണ് ജനങ്ങൾ ഉന്നയിക്കുന്ന പ്രധാന പ്രശ്നങ്ങൾ.
ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി ക്യൂബൻ തെരുവിലേക്കിറങ്ങിയത്. ക്യൂബയിൽ കൊറോണ രോഗവ്യാപനത്തിലും, മരണത്തിലും വലിയ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാർക്കു നേരെ പോലീസ് കുരുമുളക് സ്പ്രേ ഉപയോഗിക്കുകയും ലാത്തി വീശുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ പ്രശ്നങ്ങൾക്ക് കാരണം അമേരിക്കയാണ് എന്നാണ് ക്യൂബൻ സർക്കാരിന്റെ വാദം.












