ഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള മൈസൂര്‍ റോഡ് കേരളത്തിലെ സ്ട്രെച്ച് ദേശീയ പാതയായി ഉയര്‍ത്താന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് കേന്ദ്ര ഉപരിതല, ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം സംബന്ധിച്ച് ഉറപ്പ് നല്‍കിയത്.
പാരിപ്പള്ളി മുതല്‍ വിഴിഞ്ഞം വരെയുള്ള 80 കിലോമീറ്റര്‍ റിംഗ് റോഡ് നിര്‍മ്മിക്കുന്നതിന് തത്വത്തില്‍ അംഗീകാരമായി. പദ്ധതി സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ ഉദ്യോസ്ഥ തലത്തില്‍ നടക്കും.
Discussion about this post