ഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗൺ കാരണം സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. ജി.എസ്.ടി നഷ്ടപരിഹാരമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് 75,000 കോടി രൂപ അനുവദിച്ചു.
കേരളത്തിന് ജി.എസ്.ടി നഷ്ടപരിഹാരമായി 4122 കോടി രൂപ ലഭിക്കും.
നികുതി പിരിവില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന ജി.എസ്.ടി നഷ്ടപരിഹാരത്തിന് പുറമേയാണിത്. രണ്ടുമാസം കൂടുമ്പോഴാണ് ജി.എസ്.ടി നഷ്ടപരിഹാരം പതിവായി അനുവദിക്കുന്നത്.
ജി.എസ്.ടി നഷ്ടപരിഹാരം അടിയന്തരമായി നല്‍കണമെന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു,
Discussion about this post