കവരത്തി: സര്‍ക്കാര്‍ ഭൂമി കൈയേറി അനധികൃത നിര്‍മ്മാണം നടത്തിയ കെട്ടിട ഉടമകളോട് ഏഴ് ദിവസത്തിനകം കാരണം ബോധിപ്പിക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നോട്ടീസ്.
കല്‍പേനിയിലാണ് ഭരണകൂടം പുതുതായി നോട്ടീസ് നല്‍കിയിരിക്കുന്നത്. കൃത്യമായ രേഖകള്‍ സമര്‍പ്പിച്ച് തൃപ്തികരമായി മറുപടി നല്‍കിയില്ലെങ്കില്‍ ഇവയെല്ലാം പൊളിച്ചുകളയുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്കി.
കവരത്തി, ബംഗാരം, ചെറിയം, സുഹൈലി എന്നീ ദ്വീപുകളിലും ഇത്തരത്തില്‍ കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
Discussion about this post