തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവ് മാഫിയയുടെ വിളയാട്ടം. നെയ്യാർ ഡാം പോലീസിന് നേരെ കഞ്ചാവ് മാഫിയ നടത്തിയ ബോംബാക്രമണത്തിൽ പൊലീസ് ജീപ്പ് തകർന്നു. ഒരു പൊലീസുകാരന് പരിക്കേറ്റു.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. അക്രമികൾ പോലീസിന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു. സിപിഒ ടിനോ ജോസഫിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
അക്രമികളെ പ്രതിരോധിക്കാൻ ആവശ്യത്തിന് പൊലീസുകാർ ഉണ്ടായിരുന്നില്ല. ആക്രമണത്തിന് ശേഷം സംഘം വനത്തിൽ ഒളിച്ചുവെന്നാണ് പൊലീസ് പറയുന്നത്. സമീപത്തെ വീടുകൾക്ക് നേരെയും സംഘം ആക്രമണം നടത്തി. പ്രതികൾക്ക് വേണ്ടി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Discussion about this post