Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പാലിയേക്കര ടോള്‍പ്ലാസയില്‍ ജീവനക്കാരനെ കുത്തിയ കേസിലെ നാലു പ്രതികള്‍ പിടിയില്‍

by Brave India Desk
Jul 16, 2021, 08:44 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ചാലക്കുടി: പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ജീവനക്കാരനെ കുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ നാലു പേർ പിടിയിൽ. അങ്കമാലി മൂക്കന്നുര്‍ കൂട്ടാല ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കരേടത്ത് വീട്ടില്‍ മിഥുന്‍ ജോയി (33), അങ്കമാലി കരയാംപറമ്പ് മങ്ങാട്ടുകര സ്വദേശി ഇഞ്ചയ്ക്കല്‍ വീട്ടില്‍ ഇഗ്ലാസ് സജി (20), ഇവരെ സഹായിച്ച കറുകുറ്റി പന്തയ്ക്കല്‍ സ്വദേശി കളപ്പറമ്പിൽ വീട്ടില്‍ എബിന്‍ ജോസ് (23), കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി താളയത്ത് വീട്ടില്‍ കൃഷ്ണ പ്രസാദ് (21) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്​.പി സി.ആര്‍ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്.

ടോള്‍ പ്ലാസയില്‍ അക്രമണത്തിനു ശേഷം ഒളിവില്‍ പോയ ഇവര്‍ ആലുവയിലേക്കെത്താനും തീവണ്ടി മാര്‍ഗ്ഗം മുംബൈയിലേക്ക് കടക്കാനും പദ്ധതി തയ്യാറാക്കുന്നതിനിടെ വിവിധ സ്ഥലങ്ങളില്‍ നിന്നായാണ്​ പിടികൂടിയതെന്ന്​ പൊലീസ്​ പറഞ്ഞു. ജീവനക്കാരനെ കുത്തിയ ശേഷം രക്ഷപെട്ട ഇവര്‍ കാര്‍ മൂക്കന്നൂരിലെ ഒരു ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച ശേഷം മൂന്നാറിലേക്ക് കടക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടിയിലാകുമെന്നതിനാല്‍ മൊബൈല്‍ ഫോണുകള്‍ വീട്ടില്‍ വച്ച ശേഷമാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവരുടെ വിവരങ്ങള്‍ ലഭിക്കാന്‍ പ്രത്യേകാന്വേഷണ സംഘം ബന്ധുക്കളുടെ നീക്കങ്ങള്‍ ദിവസങ്ങളോളം രഹസ്യമായി നിരീക്ഷിച്ചിരുന്നു.

Stories you may like

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ജൂണ്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മീന്‍ ശേഖരിക്കാന്‍ മണ്ണുത്തിയിലേക്ക് പോയ മിഥുനും സംഘവും സഞ്ചരിച്ച കാറിന് ടോള്‍ നല്‍കേണ്ടി വന്നതിനെ ചൊല്ലി ജീവനക്കാരുമായി മിഥുന്‍ വാക്കേറ്റത്തിലേര്‍പെട്ടിരുന്നു. തുടര്‍ന്ന് അങ്കമാലിയിലെ വീട്ടിലെത്തിയ ഇയാള്‍ കത്തിയും മറ്റും കയ്യില്‍ കരുതി ബന്ധുവായ ഇഗ്ലാസിനേയും സുഹൃത്തുക്കളേയും കൂട്ടി തിരിച്ചെത്തി അപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ജീവനക്കാരന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മുമ്പ്​ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെടുമ്പാശേരി സ്വദേശിയായ ബന്ധുവിനെ പിന്തുടര്‍ന്നാണ് കുറുപ്പംപടിയില്‍ നിന്നും ഇഗ്ലാസിനെ പിടികൂടിയത്. ഇഗ്‌ലാസില്‍ നിന്നും കിട്ടിയ സൂചനകളെ തുടര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് മൂന്നാറില്‍ നിന്നും ആലുവയിലേയ്ക്കുള്ള യാത്രയിലായിരുന്ന മിഥുനെ പിടികൂടിയത്. ഇരുവരുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ എബിനെ ഏഴാറ്റുമുഖത്തു നിന്നും കൃഷ്ണ പ്രസാദിനെ വരന്തരപ്പിള്ളിയില്‍ നിന്നും പിടികൂടുകയായിരുന്നു.

മിഥുന്‍ മുന്‍പ് പുളിയനത്ത് ക്ഷേത്രോത്സവത്തിനോടനുബന്‌ധിച്ചുണ്ടായ കത്തിക്കുത്ത് കേസിലെ പ്രതിയാണ്. ടോള്‍ പ്ലാസ ജീവനക്കാരനെ കുത്തുന്ന ദൃശ്യങ്ങള്‍ കൃഷ്ണ പ്രസാദ് ചിത്രീകരിച്ച ശേഷം യൂ ട്യൂബില്‍ അപ് ലോഡ് ചെയ്യാനും ശ്രമിച്ചിരുന്നു. ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനും ഒളിസ്ഥലങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയതിനും ഏതാനും ബന്ധുക്കളേയും പ്രതി ചേര്‍ക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

പ്രത്യേകാന്വേഷണ സംഘത്തില്‍ പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എന്‍ ഉണ്ണികൃഷ്ണന്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ജിനുമോന്‍ തച്ചേത്ത്, എഎസ്‌ഐ മാരായ റോയ് പൗലോസ്, പി.എം മൂസ, സീനിയര്‍ സിപിഒമാരായ വി.യു സില്‍ജോ, എ.യു റെജി, ഷിജോ തോമസ്, സൈബര്‍ വിദഗ്ധരായ രജീഷ്, പ്രജിത്ത്, മനു, പുതുക്കാട് സ്റ്റേഷനിലെ എഎസ്‌ഐ ഉണ്ണികൃഷ്ണന്‍, സീനിയര്‍ സിപിഒമാരായ ഷീബ അശോകന്‍, ജിജോ പി.എം, വിനോദ് കുമാര്‍ സി.ബി, ജോയി എന്നിവരാണ് ഉണ്ടായിരുന്നത്.

Tags: paliyekkara toll rateStabbedPaliyekkara toll plaza
Share1
Tweet
Send
Share

Latest stories from this section

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies