ഡല്‍ഹി: കോവിഷീല്‍ഡ് വാക്സീന് ഓസ്ട്രിയ, ഫ്രാന്‍സ്, ബെല്‍ജിയം, ബള്‍ഗേറിയ, ഫിന്‍ലന്‍ഡ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ് ലന്‍ഡ്, അയര്‍ലന്‍ഡ്, ലാത്വിയ, മാള്‍ട്ട, നെതര്‍ലന്‍ഡ്‌സ്, സ്ലൊവേനിയ, സ്‌പെയിന്‍, സ്വീഡന്‍ തുടങ്ങി 16 യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം. യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലാത്ത സ്വിറ്റ്സർലൻഡും അംഗീകാരം നൽകി. കോവിഷീല്‍ഡ് വാക്സീന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഈ 17 രാജ്യങ്ങളിലേക്ക് ഇനി പ്രവേശനാനുമതി ലഭ്യമാകും.
അന്താരാഷ്ട്ര യാത്രക്കാരുടെ പ്രവേശനത്തിനായി ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനൈക്ക വാക്സിന്‍ അംഗീകരിച്ചത് സന്തോഷകരമായ വാര്‍ത്തയാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) ഉടമയുമായ അഡാര്‍ പൂനവല്ല പറഞ്ഞു. ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് ശനിയാഴ്ചയാണ് ഫ്രാൻസ് യാത്രാനുമതി നൽകിയത്.
യൂറോപ്യൻ യൂണിയന്റെ വാക്സീൻ പാസ്പോർട്ട് പദ്ധതി പ്രകാരം യൂറോപ്പിൽ നിർമിച്ച വാക്സീനുകൾ ഉപയോഗിച്ചവർക്കു മാത്രമേ യാത്രാനുമതി നൽകിയിരുന്നുള്ളൂ. ഇതിനെതിരെ ലോകവ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇന്ത്യന്‍ വാക്‌സീനുകള്‍ക്ക് അംഗീകാരം നല്‍കിയില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്ന് ഇന്ത്യ മുന്നറിയിപ്പു നല്‍കിയിരുന്നു.
Discussion about this post