Friday, July 1, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

#CovidKeralaModelFailed ഹാഷ് ടാഗ് ട്വിറ്ററിൽ തരംഗമാകുന്നു; കേരളത്തിലെ കോവിഡ് പരാജയം ഇന്ത്യയിൽ ട്രെൻ്റിങ്ങിൽ ഒന്നാമത്

by Brave India Desk
Jul 19, 2021, 03:45 pm IST
in Kerala
Share on FacebookTweetWhatsAppTelegram

#CovidKeralaModelFailed എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ തരംഗമാകുന്നു. ഇന്ത്യയിൽ ട്വിറ്റർ ട്രെൻ്റിങ്ങിൽ ഒന്നാമതെത്തിയിരിക്കുകയാണ്. കോവിഡ് നിയന്ത്രണത്തിൽ കേരളത്തിൻ്റ പിടിപ്പുകേടിനെതിരെ മുതിർന്ന ആർ എസ് എസ് പ്രചാരകൻ ജെ നന്ദകുമാർ, കേന്ദ്ര മന്ത്രി വി മുരളീധരൻ എന്നിവർ ഉൾപ്പെടെ അനേകം പേരാണ് ശക്തമായി പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയിൽ കൊവിഡ് വ്യാപനം കുറഞ്ഞുവെങ്കിലും ചില സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം തുടരുന്നത്. ഇതിനിടയിലാണ് ബക്രീദ് ആഘോഷങ്ങൾക്കായി ലോക്ഡൗണിൽ മൂന്നു ദിവസത്തെ ഇളവ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

Stories you may like

4400 കോടി ഡോളറിന് ട്വിറ്റര്‍ സ്വന്തമാക്കി മസ്‌ക്

യോഗി ആദിത്യനാഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു : കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്

Kerala has only 2% of Bharat's population, but has 25% of total active covid cases. 
We never failed, but 'they' failed us.#CovidKeralaModelFailed pic.twitter.com/oPPMUKD6Dj

— J Nandakumar (@kumarnandaj) July 19, 2021

Kerala is the only state in India to report over 10K cases every day throughout 2021. Even though Kerala tops the active case chart, it's not the best in number of tests.#CovidKeralaModelFailed https://t.co/FZgWSKEXog

— Vivek Bansal (@ivivekbansal) July 19, 2021

No PR agency can suppress the truth anymore
Mr @vijayanpinarayi . You have been exposed#CovidKeralaModelFailed

— TG Mohandas (@mohandastg) July 19, 2021

 

അതേസമയം ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതിനെതിരെ ഡല്‍ഹി മലയാളി പികെഡി നമ്പ്യാർ സുപ്രീംകോടതിയിൽ ഹര്‍ജി നല്‍കിയിരുന്നു. കോടതി ഇന്ന് ഹർജി പരി​ഗണിക്കുകയും കേരളസർക്കാരിനോട് വിശദീകരണം ആവശ്യപ്പെടുക‌യും ചെയ്തു. എന്നാൽ മറുപടിക്കു കൂടുതൽ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളുകയും ചെയ്തു. ഇന്ന് തന്നെ മറുപടി സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് രോഹിംഗ്ടണ്‍ നരിമാന്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

അതേസമയം ബക്രീദിന് അധിക ഇളവുകള്‍ നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ചില പ്രദേശങ്ങളില്‍ കടകള്‍ തുറക്കുന്നതിന് സൗകര്യം ഒരുക്കുകയും സമയം പുന:ക്രമീകരിക്കുകയും മാത്രമാണ് ചെയ്തത്. അതുകൊണ്ട് തന്നെ മറുപടി സത്യാവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് സത്യാവാങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്.

അഭിഭാഷകന്‍ വികാസ് സിംഗ് മുഖേനയായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. ടിപിആര്‍ നിരക്ക് കൂടുതലുള്ള കേരളത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് ആളുകളെ ജീവന്‍ അപകടത്തിലാക്കും. ഈ സാഹചര്യത്തില്‍ സത്യാവാങ്മൂലം വേഗം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും വികാസ് സിംഗ് പറഞ്ഞു.

കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഡല്‍ഹിയേക്കാളും യു പി യേക്കാളും പത്തിരട്ടിയിലധികമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പെരുന്നാളിനായി ചില മേഖലകളില്‍ കുറച്ച്‌ കടകള്‍ മാത്രമാണ് തുറന്നിട്ടുള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്.

അതേസമയം വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം ഇന്ന് തന്നെ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മറുപടി നല്‍കാന്‍ സമയം വേണമെന്ന കേരള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന സുപ്രീംകോടതി അംഗീകരിച്ചില്ല. സംസ്ഥാനം ഇന്നു തന്നെ മറുപടി നല്‍കണമെന്ന് കോടതി വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇന്നലെ രംഗത്തെത്തിയിരുന്നു.മൂന്നാം തരംഗം പടിവാതിലില്‍ എത്തിനില്‍ക്കെ നിയന്ത്രണങ്ങളിലെ ഇളവ് രോഗ ബാധ കൂട്ടിയേക്കാമെന്നാണ് നിഗമനം.

അതിനിടെ സംസ്ഥാനത്ത് ബക്രീദ് പൊതുഅവധി മാറ്റി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മുന്‍ അറിയിപ്പ് പ്രകാരം നാളെ ആയിരുന്നു ബക്രീദ് പ്രമാണിച്ചുള്ള അവധി. എന്നാല്‍, പുതിയ ഉത്തരവ് പ്രകാരം ഇത് ബുധനാഴ്ചയാണ്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ബക്രീദ് പ്രമാണിച്ച്‌ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.

എ,ബി,സി വിഭാഗങ്ങളില്‍പ്പെടുന്ന മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന (പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി) കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്‌ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, ജൂവലറി എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കിയിട്ടുണ്ട്. രാത്രി എട്ട് മണിവരെയാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി.

Tags: #CovidKeralaModelFailedtwitter
Share1TweetSendShare

Discussion about this post


Latest stories from this section

എകെജി സെന്റര്‍ ആക്രമണ സംഭവത്തിൽ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസ്: എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്

‘എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താന്‍ ഈ കേഡര്‍ പ്രസ്ഥാനത്തിന് അറിയാം’; കോഴിക്കോട് ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്‌

‘ഭരണകക്ഷിക്ക് അവരുടെ പാർട്ടി ഓഫീസുപോലും സംരക്ഷിക്കാൻ കഴിയുന്നില്ല, ആക്രമണം നടന്നത് ഭരണസിരാകേന്ദ്രത്തിന് മൂക്കിന് താഴെ’‌; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വി മുരളീധരൻ

അട്ടപ്പാടിയിൽ 22-കാരനെ അടിച്ച് കൊലപ്പെടുത്തി; അഞ്ച് പേർ കസ്റ്റഡിയിൽ

Next Post

തൊടുപുഴയില്‍ ആറാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest News

മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതു തന്നെ അവാര്‍ഡ്; ബറോസ് അനുഭവം പങ്കുവച്ച്‌ കോമള്‍ ശര്‍മ

എകെജി സെന്റര്‍ ആക്രമണ സംഭവത്തിൽ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസ്: എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്

‘രഥയാത്രയുടെ ശുഭാവസരത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. ഭഗവാന്‍ ജഗന്നാഥന്‍ എല്ലാവരിലേയ്ക്കും അനുഗ്രഹം ചൊരിയട്ടെ. എല്ലാവര്‍ക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ.’; പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു

‘എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താന്‍ ഈ കേഡര്‍ പ്രസ്ഥാനത്തിന് അറിയാം’; കോഴിക്കോട് ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്‌

‘ഭരണകക്ഷിക്ക് അവരുടെ പാർട്ടി ഓഫീസുപോലും സംരക്ഷിക്കാൻ കഴിയുന്നില്ല, ആക്രമണം നടന്നത് ഭരണസിരാകേന്ദ്രത്തിന് മൂക്കിന് താഴെ’‌; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വി മുരളീധരൻ

ഉദയ്പൂർ കൊലപാതകം; രണ്ട് പേർ കൂടി അറസ്റ്റിൽ

അട്ടപ്പാടിയിൽ 22-കാരനെ അടിച്ച് കൊലപ്പെടുത്തി; അഞ്ച് പേർ കസ്റ്റഡിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies