ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകള്‍ ആണ്. 30,093 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 45,254 പേര് രോഗമുക്തി നേടി. 374 പേരാണ് ഇന്നലെ മരിച്ചത്. മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന പ്രതിദിന മരണനിരക്കാണിത്. ആകെ മരണം 4,14,482 ആയി.
2.06 ആണ് രാജ്യത്തെ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗമുക്തി നിരക്ക് 97.37 ആയി ഉയര്‍ന്നു. 3,03,53,710 പേരാണ് ആകെ രോഗമുക്തി നേടിയത്. 4,06,130 പേരാണ് ചികിത്സയില്‍ തുടരുന്നത്.
52.67 ലക്ഷം ഡോസ് വാക്സിനാണ് ഇന്നലെ നല്‍കിയത്. ഇതോടെ ആകെ 41.18 കോടി ഡോസ് വാക്സിന് വിതരണം ചെയ്തു.
കേരളത്തില്‍ ഇന്നലെ 9,931 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 13,206 പേര് രോഗമുക്തി നേടി. 58 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 1,21,708 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്.
Discussion about this post