Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മാവോയിസ്റ്റ് സംഘടനയുടെ പേരിൽ വ്യാജ കത്ത്; ഷാജഹാൻ, ഹബീബ് റഹ്മാൻ എന്നിവർ പിടിയിൽ

by Brave India Desk
Jul 20, 2021, 03:57 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട്: വ്യവസായികൾക്കും വൻകിട കോൺട്രാക്റ്റർക്കും പ്രമുഖ രാഷ്ട്രീയ നേതാവിനും മാവോയിസ്റ്റ് സംഘടനയുടെ പേരിൽ വ്യാജ കത്തയച്ച രണ്ട് പേർ അറസ്റ്റിൽ. പറോപ്പടി തച്ചംക്കോട് വീട്ടിൽ ഹബീബ് റഹ്മാൻ (46 വയസ്സ്), കട്ടിപ്പാറ കളത്തിങ്ങൽ ഷാജഹാൻ (43 വയസ്സ് ) എന്നിവരാണ് അറസ്റ്റിലായത്. മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ചെന്ന പരാതിയില്‍ മൂന്ന് കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തത്.

ഭീഷണികത്ത് അയച്ചതിനൊപ്പം ഇവര്‍ ഫോണില്‍ വിളിച്ചും ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. പ്രതികൾ പോകാൻ സാധ്യതയുള്ള പ്രദേശങ്ങളെല്ലാം തന്നെ പോലീസിന്‍റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ഷാജഹാൻ വാഹനവുമായി ഗോവയിലേക്ക് കടന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. അന്വേഷണം പിന്നീട് ഹബീബ് റഹ്മാനിലേക്ക് നീങ്ങുകയുമായിരുന്നു. തുടർന്ന് ഇയാളെ സിവിൽ സ്റ്റേഷനടുത്ത് വെച്ച് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Stories you may like

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

ഗോവന്‍ പൊലീസുമായി ബന്ധപ്പെട്ട അന്വേഷണ സംഘം അവിടെ നടത്തിയ അന്വേഷണത്തിൽ ഷാജഹാൻ കോഴിക്കോട്ടേക്ക് തിരിച്ചതായി മനസിലാക്കി. തുടര്‍ന്ന് ഇയാളെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കത്ത് പോസ്റ്റ് ചെയ്യാൻ ഇവർ സഞ്ചരിച്ച ആഡംബര വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൺസ്ട്രക്ഷൻ മേഖലയിൽ വന്നിട്ടുള്ള വൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യുന്നതിനായി ഉയർന്ന സാമ്പത്തിക നിലവാരമുള്ള വ്യക്തികൾക്ക് മാവോയിസ്റ്റ് സംഘടനകളുടെ പേരിൽ വ്യാജ ഭീഷണി കത്തുകൾ അയച്ച് പണം സമ്പാദിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇവർ ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നിരവധി ചെക്ക് കേസുകളിൽ പ്രതിയായിട്ടുള്ള ഹബീബ് റഹ്മാനാണ് ഗൂഗിളിൽ സെർച്ച് ചെയ്ത് മാവോയിസ്റ്റ് പോസ്റ്ററുകളുടെ രീതി മനസ്സിലാക്കിയ ശേഷം മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ ഹബീബിന്‍റെ ഓഫീസിൽ വെച്ച് നാല് കത്തുകളും സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയത്. ഇതിനായി ബന്ധുവായ ഷാജഹാനെ കൂട്ടുപിടിക്കുകയുമായിരുന്നു.മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം ഹബീബും ഷാജഹാനും താമരശ്ശേരിയിൽ വച്ച് കണ്ടുമുട്ടി. കോഴിക്കോട് നിന്നും തന്‍റെ സ്വിഫ്റ്റ് കാറിലാണ് ഹബീബ് താമരശ്ശേരിയിൽ എത്തിയത്. അവിടെ നിന്നും പൊലീസിനെ കബളിപ്പിക്കാനായി ബെൻസ് കാറിൽ യാത്ര തുടര്‍ന്നു. പിന്നീട് ഷാജഹാൻ ചുണ്ടേൽ പോസ്റ്റ് ഓഫീസിൽ കത്തുകൾ പോസ്റ്റ് ചെയ്യുകയായിരുന്നു.

കത്ത് പോസ്റ്റ് ചെയ്ത ശേഷം ഹബീബ് റഹ്മാൻ കോഴിക്കോട്ടെക്ക് തിരിച്ച് വരികയും അടുത്ത ദിവസം വീണ്ടും ചുണ്ടേൽ പോവുകയും കത്ത് ലഭിച്ചെന്ന് വ്യക്തത വരുത്തുന്നതിനായി വ്യവസായിയെ വിളിച്ച് പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. മൂന്ന് കത്തുകൾ കോഴിക്കോട് ജില്ലയിലും ഒരു കത്ത് മലപ്പുറം ജില്ലയിലെ രാഷ്ട്രീയ പ്രമുഖനുമായിരുന്നു. നാല് പേരിൽ നിന്നുമായി പതിനൊന്നു കോടി രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. നേരിട്ട് വയനാട്ടിലേക്ക് യാത്ര ചെയ്യാതിരുന്നതിനാലും യാത്രയ്ക്കിടെ വാഹനങ്ങൾ മാറ്റിയതിനാലും പൊലീസിന് പിടിക്കാൻ കഴിയില്ലെന്നാണ് ഹബീബ് ഷാജഹാനോട് പറഞ്ഞത്.

അസിസ്റ്റൻറ് കമ്മീഷണർ ടി.പി ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി, എന്നിവരെ കൂടാതെ ഡി.സി.ബിയിലെ സബ്ബ് ഇൻസ്പെക്ടർമാരായ പി.അബ്ദുൾ അസീസ്, കെ സി നിർമ്മലൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ വി.സൂരജ് കുമാർ എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

 

Tags: threaten letter
Share45
Tweet
Send
Share

Latest stories from this section

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Latest News

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിൽ ‘അനാശാസ്യം’: രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

 മിനികൂപ്പർ അപകടം: ‘സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതുകൊണ്ട് ഇടിച്ചിട്ടതാണോ?’ പ്രതിഭാഗത്തോട് കോടതി

 മിനികൂപ്പർ അപകടം: ‘സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതുകൊണ്ട് ഇടിച്ചിട്ടതാണോ?’ പ്രതിഭാഗത്തോട് കോടതി

ബയോ മാറ്റി, ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു; ഹാർദിക് പാണ്ഡ്യയ്ക്ക് അൺഫോളോ; മുംബൈ ഇന്ത്യൻസുമായി പൂർണ്ണമായി ഉടക്കി സൂര്യകുമാർ യാദവ്

രോഹിത് വഴിതെറ്റിക്കും, കോഹ്‌ലി സംസാരിക്കും; സഹതാരങ്ങളെ കാറിലിരുത്തുന്നതിനെക്കുറിച്ച് സൂര്യകുമാർ പറയുന്നത് ഇങ്ങനെ

അഭിജീത് ദിപ്കെ കസ്റ്റഡിയിൽ, കൊണാട്ട് പ്ലേസിൽ പ്രതിഷേധം വിലക്കി പോലീസ് ; ഡൽഹിയിൽ കനത്ത സുരക്ഷ

അഭിജീത് ദിപ്കെ കസ്റ്റഡിയിൽ, കൊണാട്ട് പ്ലേസിൽ പ്രതിഷേധം വിലക്കി പോലീസ് ; ഡൽഹിയിൽ കനത്ത സുരക്ഷ

ബാർബഡോസിലെ പാർട്ടിക്കിടെ രോഹിത് ചോദിച്ച ആ ഒറ്റ ചോദ്യം; നായകസ്ഥാനത്തേക്ക് എത്തിയ കഥ വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

ബാർബഡോസിലെ പാർട്ടിക്കിടെ രോഹിത് ചോദിച്ച ആ ഒറ്റ ചോദ്യം; നായകസ്ഥാനത്തേക്ക് എത്തിയ കഥ വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

പരമ്പര ആര് നേടും?; ചിന്നസ്വാമിയിൽ തീപാറേണ്ട ഫൈനലിന് വില്ലനായി മഴ ഭീഷണി; ഇന്ത്യയെ തേടി ഒരു ഹാപ്പി ന്യൂസ്

പരമ്പര ആര് നേടും?; ചിന്നസ്വാമിയിൽ തീപാറേണ്ട ഫൈനലിന് വില്ലനായി മഴ ഭീഷണി; ഇന്ത്യയെ തേടി ഒരു ഹാപ്പി ന്യൂസ്

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

‘അശ്വിന്റെ ഡ്യൂപ്ലിക്കേറ്റ്’ അല്ല, മഹേഷ് പിഥിയ; ഓസീസിന്റെ നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വാഗ്ദാനത്തിലേക്ക്

‘അശ്വിന്റെ ഡ്യൂപ്ലിക്കേറ്റ്’ അല്ല, മഹേഷ് പിഥിയ; ഓസീസിന്റെ നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വാഗ്ദാനത്തിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies