പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ വെള്ളാപള്ളി ഡല്‍ഹിയിലേക്ക്

Stories you may like

10TVPAGE4_1750587f തിരുവനന്തപുരം: എസ്.എന്‍.ഡി.പിയുടെ പാര്‍ട്ടി രൂപവല്‍ക്കരണ ശ്രമങ്ങള്‍ നടക്കുന്നതിനിടെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ ഡല്‍ഹിക്ക് പോകുന്നു.  നരേന്ദ്രമോദിയുമായി വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തും.
 
 
 
എസ്.എന്‍.ഡി.പി കൊല്ലത്ത് സ്ഥാപിച്ച ആര്‍.ശങ്കര്‍ പ്രതിമയുടെ അനാച്ഛാദനത്തിന് മോദിയെ ക്ഷണിക്കുമെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളെ അറിയിച്ചു. രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരണത്തിന് ബി.ജെ.പിയുടെ പിന്തുണ തേടുകയാകും വെള്ളാപ്പള്ളിയുടെ ദല്‍ഹി യാത്രയുടെ ഉദ്ദേശ്യം എന്നാണ് രാഷ്ട്രീയ ലോകം വിലയിരുത്തപ്പെടുന്നത്.
 
എസ്.എന്‍.ഡി.പിയുടെ സ്വതന്ത്രസ്ഥാനാര്‍ഥികളെ സഹായിച്ചാല്‍ സിപിഎം സ്ഥാനാര്‍ഥികളെയും സഹായിക്കാമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തിങ്കളാഴ്ച കോഴിക്കോട് പറഞ്ഞിരുന്നു. ഡല്‍ഹിയിലെ ചര്‍ച്ചകളില്‍ തുഷാര്‍ വെള്ളാപ്പള്ളിയും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest stories from this section

Next Post

Discussion about this post

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist