ഇടുക്കി: തോട്ടം തൊഴിലാളികള്‍ക്ക് 500 രൂപ മിനിമം കൂലിയെന്നത് അപ്രായോഗികമാണെന്ന് തോട്ടമുടമകള്‍ യുനൈറ്റഡ് പ്ളാന്റേഴ്സ് അസ്സോസിയേഷന് ഓഫ് സൗത്ത് ഇന്ത്യാ യോഗത്തിലാണ് തോട്ടമുമകള് നിലപാടറിയിച്ചത്.
മൂന്നാറിലെ സമരം പെട്ടന്ന് പൊട്ടിപ്പുറപ്പെട്ടതില്‍ ദുരൂഹതയുണ്ട്. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നത്തിന് ഉചിതമായ പരിഹാരമുണ്ടാക്കണമെന്നും തോട്ടമുടമകള്‍ ആവശ്യപ്പെട്ടു.
അതേസമയം മുഖ്യമന്ത്രി വാക്ക് പാലിക്കുമെന്നാണ് കരുതുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പ്രതികരിച്ചു. തോട്ടം തൊഴിലാളികളുടെ വേതന പരിഷ്ക്കരണം ചര്‍ച്ച ചെയ്യുന്നതിനുള്ള പ്ലാന്റേഷന് മാനേജ്മെന്റ് ലേബര്‍ കമ്മറ്റി യോഗം ഇന്ന് വൈകിട്ട് ചേരും.
Discussion about this post