ഫിറോസാബാദ്: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ ഫേസ്ബുക്കിലൂടെ അപമാനകരമായ പരാമർശം നടത്തിയ പ്രൊഫസർ ഷഹരിയാർ അലി ജയിലിൽ. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായ ഇയാൾ ഇടക്കാല ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു.
കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ സാമൂഹിക മാദ്ധ്യമത്തിലൂടെ അപമാനിക്കാൻ ശ്രമിച്ചതിന് അലിക്കെതിരെ ഉത്തർ പ്രദേശ് പൊലീസ് കഴിഞ്ഞ മാർച്ചിൽ കേസെടുത്തിരുന്നു. തുടർന്ന് എസ് ആർ കെ കൊളേജിലെ പ്രൊഫസറായിരുന്ന ഇയാൾ സസ്പെൻഷനിലായിരുന്നു.
അറസ്റ്റിൽ നിന്നും സംരക്ഷണം നൽകണമെന്ന അലിയുടെ അപേക്ഷ സുപ്രീം കോടതിയും നിരാകരിച്ചിരുന്നു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന പ്രതിയുടെ വാദം സാധൂകരിക്കാൻ തെളിവുകൾക്ക് സാധിക്കുന്നില്ലെന്ന് അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.











