ഡല്‍ഹി: ലഡാക്കില്‍ കേന്ദ്ര സര്‍വകലാശാല ആരംഭിക്കാൻ അനുമതി. കേന്ദ്ര മന്ത്രിസഭയാണ് ലഡാക്കില്‍ കേന്ദ്ര സര്‍വ്വകലാശാല ആരംഭിക്കുന്നതിന് അംഗീകാരം നല്‍കിയത്. സര്‍വ്വകലാശാല വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു.
750 കോടി രൂപയാണ് സര്‍വ്വകലാശാലക്കായി സര്‍ക്കാര്‍ നീക്കി വയ്ക്കുന്നത്. ലഡാക്കില്‍ മറ്റ് വികസന പ്രവര്‍ത്തനങ്ങളും ഉടന്‍ യഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍ സര്‍വ്വകലാശാല സഹായിക്കുമെന്നും ലഡാക്കിന്റെ വികസനത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post