Sunday, August 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കഴിഞ്ഞ വർഷത്തെ ഓണകിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടമായിരുന്നെങ്കിൽ ഇപ്രാവശ്യം കിട്ടാൻ പോകുന്ന ‘പണി’ പായസത്തിൽ

by Brave India Desk
Jul 25, 2021, 08:33 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കണ്ണൂർ : കഴിഞ്ഞ തവണ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടമാണു മലയാളികൾക്കു കിട്ടിയതെങ്കിൽ ഇത്തവണ ‘പണി പായസത്തിന്റെ രൂപത്തിൽ’ വരാൻ സാധ്യത. കഴിഞ്ഞ ഓണക്കിറ്റിലേക്കു ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ ഹഫ്സർ ട്രേഡിങ് കമ്പനിയ്ക്ക് തന്നെ ഇ – ടെൻഡർ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി സേമിയ വിതരണം ചെയ്യാനായി സപ്ലൈകോ പർച്ചേസ് ഓർഡർ അയച്ചു. 14 ജില്ലകളിലും ഹഫ്സറിനു വിതരണാനുമതി ഉണ്ട്.

ഒന്നാം സ്ഥാനത്തെത്തിയ വിതരണക്കാരന്റെ അളവു വെട്ടിക്കുറച്ചാണ് ടെൻഡറിൽ 2 മുതൽ 5 വരെ സ്ഥാനം നേടിയ ഹഫ്സറിനു വിതരണ അനുമതി നൽകിയത്. സപ്ലൈക്കോയുടെ ടെൻഡറിൽ ഒരു ജില്ലയിലും ആദ്യ സ്ഥാനത്ത് (എൽ -1: ഏറ്റവും കുറഞ്ഞ വില ക്വോട്ട് ചെയ്ത കമ്പനി) എത്താത്ത കമ്പനിയെ ഉൽപന്ന വിതരണത്തിന് ഏൽപ്പിക്കുന്നതു വലിയ അഴിമതിക്കായി ആണെന്നും ആക്ഷേപമുണ്ട്.

Stories you may like

ഒരാളുടെ കൂടെ ഇറങ്ങി വന്നത് ഉപേക്ഷിച്ചു പോകാനല്ല; വിവാദങ്ങളിൽ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

പിഎസ്‌സി നിയമന തട്ടിപ്പ്, അസാധാരണ നീക്കവുമായി രാജ്ഭവൻ; സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ, ചെയർമാനെതിരെ നടപടിക്ക് നിയമോപദേശം തേടി

സർക്കാരിന്റെ ഓണക്കിറ്റിനെ വിവാദത്തിലാക്കിയ ഹഫ്സർ ട്രേഡിങ് കമ്പനിക്കുവേണ്ടി സപ്ലൈകോ നടത്തിയത് ടെൻഡർ വ്യവസ്ഥകളുടെയും അഴിമതി തടയാനുള്ള സെൻട്രൽ വിജിലൻസ് കമ്മിഷന്റെ ഉത്തരവുകളുടെയും ലംഘനം.

റജിസ്റ്റർ ചെയ്ത ബ്രാൻഡിലുള്ള ഉൽപന്നങ്ങൾ മാത്രമേ വിതരണം ചെയ്യാവൂ എന്നു സപ്ലൈകോ ടെൻഡർ വ്യവസ്ഥയിൽ പറയുന്നുണ്ട്. എന്നാൽ ഹഫ്സറിന്റെ സേമിയ ബ്രാൻഡഡ് ഉൽപന്നം അല്ല. ടെൻഡറിലും പർച്ചേസ് ഓർഡറുകളിലും ബ്രാൻഡ് പേര് പരാമർശിക്കുന്നില്ല. കഴിഞ്ഞ ഓണക്കിറ്റിലെ പപ്പടത്തിനും റജിസ്റ്റർ ചെയ്ത ബ്രാൻഡ് നാമം ഉണ്ടായിരുന്നില്ല. തമിഴ്നാട്ടിൽ നിർമിച്ച പപ്പടം ‘കേരള പപ്പടം’ എന്ന പേരിൽ വിതരണം ചെയ്യുകയും ചെയ്തു. മോശം ഉൽപന്നം ഇത്തവണത്തെ കിറ്റിലും ഇടംപിടിക്കാനുള്ള സാധ്യതയാണ് ഈ നടപടിയിലൂടെ ഉണ്ടായിരിക്കുന്നത്.

ടെൻഡറിൽ ഓരോ ജില്ലയ്ക്കും പ്രത്യേക അളവു വ്യക്തമാക്കുന്നുണ്ട്. ക്വോട്ട് ചെയ്യുന്ന വിതരണക്കാർ ആ ജില്ലയിലേക്ക് ആവശ്യമായ മുഴുവൻ ഉൽപന്നവും വിതരണം ചെയ്യാൻ ബാധ്യസ്ഥരാണ്. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കാം. സേമിയയ്ക്കുള്ള ടെൻഡറിൽ ഒന്നാമതെത്തിയ (എൽ–1) കമ്പനി ക്വോട്ട് ചെയ്ത വിലയിൽ എല്ലാ ജില്ലകളിലേക്കും ഉൽപന്നം നൽകാമെന്നു വ്യക്തമാക്കി ടെൻഡർ ഫോമിൽ ഒപ്പിട്ടു നൽകിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ കിറ്റ് നൽകാൻ 9.10 ലക്ഷം പാക്കറ്റ് ആവശ്യമുണ്ട്. എന്നാൽ ടെൻഡറിൽ ആദ്യമെത്തിയ കമ്പനിക്ക് 2.19 ലക്ഷം പാക്കറ്റുകളുടെ വിതരണത്തിനുള്ള ഓർഡർ മാത്രമാണു നൽകിയത്. ഹഫ്സറിൽ നിന്ന് 1.04 ലക്ഷം പാക്കറ്റിനും ഓർഡർ നൽകി.

എൽ-1 കമ്പനി ഉൽപന്നം വിതരണം ചെയ്യാതിരുന്നാൽ എൽ-2 കമ്പനിയിൽ നിന്നാണ് ഉൽപന്നം വാങ്ങേണ്ടത്. എന്നാൽ, കണ്ണൂർ ജില്ലയിൽ എൽ-3 സ്ഥാനത്തുള്ള ഹഫ്സറിന് ഓർഡർ നൽകാനായി രണ്ടാമതുള്ള (എൽ-2) കോഴിക്കോട് ആസ്ഥാനമായ സതീഷ് കുമാർ ബ്രദേഴ്സിനെ ഒഴിവാക്കി.

ടെൻഡറിൽ ഒന്നാമതെത്തിയ കമ്പനി ക്വോട്ട് ചെയ്ത വിലയിലാണ് ഹഫ്സറിനും പർച്ചേസ് ഓർഡർ നൽകിയിരിക്കുന്നത്. എന്നാൽ എൽ–2 കമ്പനി ക്വോട്ട് ചെയ്ത വിലയിൽ ഉൽപന്നം വാങ്ങുകയും സപ്ലൈക്കോക്ക് കൂടുതൽ ആയി മുടക്കേണ്ടി വന്ന തുക ഒന്നാമതെത്തിയ കമ്പനിയിൽ നിന്ന് ഈടാക്കണമെന്നുമാണു നിയമം.

എൽ-1 കമ്പനിയുമായി മാത്രമേ വിലയുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ പാടുള്ളൂ എന്ന കേന്ദ്ര വിജിലൻസ് കമ്മിഷന്റെ ഉത്തരവു നിലനിൽക്കുന്നുണ്ട്. ഇതും അത്യാവശ്യ സന്ദർഭമാണെങ്കിൽ മാത്രം. അഴിമതി തടയുന്നതിനായാണ് ഈ നിയമമെന്നും കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും അഞ്ചാം സ്ഥാനത്തുവരെയെത്തിയ ഹഫ്സറുമായി സപ്ലൈകോ കൂടിയാലോചന നടത്തി. വയനാട് ജില്ലയിൽ ടെൻഡറിൽ ഹഫ്സർ അഞ്ചാം സ്ഥാനത്താണ് (എൽ–5).

സർക്കാരിന്റെ ഓണക്കിറ്റിനെ വിവാദത്തിലാക്കിയ ഹഫ്സർ ട്രേഡിങ് കമ്പനിക്കുവേണ്ടി സപ്ലൈകോ നടത്തിയത് ടെൻഡർ വ്യവസ്ഥകളുടെയും അഴിമതി തടയാനുള്ള സെൻട്രൽ വിജിലൻസ് കമ്മിഷന്റെ ഉത്തരവുകളുടെയും ലംഘനമാണ്. റജിസ്റ്റർ ചെയ്ത ബ്രാൻഡിലുള്ള ഉൽപന്നങ്ങൾ മാത്രമേ വിതരണം ചെയ്യാവൂ എന്നു സപ്ലൈകോ ടെൻഡർ വ്യവസ്ഥയിൽ പറയുന്നുണ്ട്. ഹഫ്സറിന്റെ സേമിയ ബ്രാൻഡഡ് ഉൽപന്നം അല്ല. ടെൻഡറിലും പർച്ചേസ് ഓർഡറുകളിലും ബ്രാൻഡ് പേര് പരാമർശിക്കുന്നില്ല.

കഴിഞ്ഞ ഓണക്കിറ്റിലെ പപ്പടത്തിനും റജിസ്റ്റർ ചെയ്ത ബ്രാൻഡ് നാമം ഉണ്ടായിരുന്നില്ല. തമിഴ്നാട്ടിൽ നിർമിച്ച പപ്പടം ‘കേരള പപ്പടം’ എന്ന പേരിൽ വിതരണം ചെയ്തു. മോശം ഉൽപന്നം ഇത്തവണത്തെ കിറ്റിലും ഇടംപിടിക്കാനുള്ള സാധ്യതയാണ് ഈ നടപടിയിലൂടെ ഉണ്ടായിരിക്കുന്നത്.

Tags: supplycoonam kit
Share23
Tweet
SendShare

Latest stories from this section

രജിസ്‌ട്രേഷനില്ല, വരുമാനവും കുറച്ചുകാണിക്കും; മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് പരിശോധന; കോടികളുടെ വെട്ടിപ്പ് കണ്ടെത്തി

രഹസ്യം കാക്കാൻ വാടകവീട്ടിലേക്ക്’; സ്വന്തം കെട്ടിടം പൂട്ടി ജിഎസ്ടി ഇന്റലിജൻസ്, കൊല്ലത്ത് മാസം 30,000 രൂപ വാടക!

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

‘സർക്കാർ പ്രചാരണത്തിന് കിഫ്ബിയിൽ നിന്ന് 240 കോടി ചെലവഴിച്ചു’; ധനവകുപ്പ് പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ!

ജിന്നയുടെ വഴി തിരഞ്ഞെടുത്ത് പാകിസ്താനിലേക്ക് പോയവരല്ല ഞങ്ങൾ, ജീവനുള്ളിടത്തോളം കാലം വന്ദേമാതരം പാടും’;എ.പി. അബ്ദുള്ളക്കുട്ടി!

ജിന്നയുടെ വഴി തിരഞ്ഞെടുത്ത് പാകിസ്താനിലേക്ക് പോയവരല്ല ഞങ്ങൾ, ജീവനുള്ളിടത്തോളം കാലം വന്ദേമാതരം പാടും’;എ.പി. അബ്ദുള്ളക്കുട്ടി!

കള്ളൻ വിജയൻ’ തലക്കെട്ട് വിനയായി; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദത്തിന് പിന്നാലെ ദേശാഭിമാനി എഡിറ്റർ രാജിവെച്ചു!

കള്ളൻ വിജയൻ’ തലക്കെട്ട് വിനയായി; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദത്തിന് പിന്നാലെ ദേശാഭിമാനി എഡിറ്റർ രാജിവെച്ചു!

Latest News

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി

ഗൂർഖ പ്രശ്നത്തിന് ശാശ്വത രാഷ്ടീയ പരിഹാരം കാണാൻ കേന്ദ്രസർക്കാർ ; കരട് രൂപരേഖ തയ്യാറാക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി അമിത് ഷാ

ഗൂർഖ പ്രശ്നത്തിന് ശാശ്വത രാഷ്ടീയ പരിഹാരം കാണാൻ കേന്ദ്രസർക്കാർ ; കരട് രൂപരേഖ തയ്യാറാക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി അമിത് ഷാ

പേപ്പർ ബോർഡിങ് പാസുകളിൽ ഫിസിക്കൽ സീൽ പതിക്കുന്നത് നിർത്തലാക്കി ഇന്ത്യ ; മാറ്റം സെപ്റ്റംബർ 1 മുതൽ ; അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം

പേപ്പർ ബോർഡിങ് പാസുകളിൽ ഫിസിക്കൽ സീൽ പതിക്കുന്നത് നിർത്തലാക്കി ഇന്ത്യ ; മാറ്റം സെപ്റ്റംബർ 1 മുതൽ ; അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം

പാക് ബന്ധമുള്ള ഭീകര ശൃംഖല; വനിതാ നേതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ യുവാവ് പിടിയിൽ; നിർണ്ണായക തെളിവുകളുമായി എടിഎസ്

പാകിസ്ഥാൻ ബന്ധമെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ; രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

ഇസ്‌കോൺ രഥയാത്രയിൽ പങ്കെടുത്ത് അർണോൾഡ് ഷ്വാസ്നെഗർ ; ഭക്തരെയും ആരാധകരെയും ആവേശത്തിലാഴ്ത്തി ഹോളിവുഡ് താരം

ഇസ്‌കോൺ രഥയാത്രയിൽ പങ്കെടുത്ത് അർണോൾഡ് ഷ്വാസ്നെഗർ ; ഭക്തരെയും ആരാധകരെയും ആവേശത്തിലാഴ്ത്തി ഹോളിവുഡ് താരം

വന്ദേമാതരത്തിന് പൂർണ ആദരം ഉറപ്പാക്കും; കോൺഗ്രസിന്റെ രണ്ട് ചരണ തീരുമാനത്തിനെതിരെ നിർണായക പ്രമേയവുമായി ബിജെപി

വന്ദേമാതരത്തിന് പൂർണ ആദരം ഉറപ്പാക്കും; കോൺഗ്രസിന്റെ രണ്ട് ചരണ തീരുമാനത്തിനെതിരെ നിർണായക പ്രമേയവുമായി ബിജെപി

ഒരാളുടെ കൂടെ ഇറങ്ങി വന്നത് ഉപേക്ഷിച്ചു പോകാനല്ല; വിവാദങ്ങളിൽ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

ഒരാളുടെ കൂടെ ഇറങ്ങി വന്നത് ഉപേക്ഷിച്ചു പോകാനല്ല; വിവാദങ്ങളിൽ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

പിഎസ്‌സി നിയമന തട്ടിപ്പ്, അസാധാരണ നീക്കവുമായി രാജ്ഭവൻ; സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ, ചെയർമാനെതിരെ നടപടിക്ക് നിയമോപദേശം തേടി

പിഎസ്‌സി നിയമന തട്ടിപ്പ്, അസാധാരണ നീക്കവുമായി രാജ്ഭവൻ; സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ, ചെയർമാനെതിരെ നടപടിക്ക് നിയമോപദേശം തേടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies