ആലപ്പുഴ: ആലപ്പുഴയിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസ്. വാക്സിൻ വിതരണത്തെച്ചൊല്ലിയുള്ള തർക്കത്തിടെയായിരുന്നു ആലപ്പുഴ കൈനകരിയിൽ ആരോഗ്യ പ്രവർത്തകരെ സിപിഎം നേതാക്കൾ കൈയ്യേറ്റം ചെയ്തത്. നെടുമുടി പോലീസാണ് കേസെടുത്തിരിക്കുന്നത്.
കൈനകരി പഞ്ചായത്ത് പ്രസിഡൻറ് എം സി പ്രസാദ്, സിപിഎം ലോക്കൽ സെക്രട്ടറി രഘുവരൻ, വിശാഖ് വിജയ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ശരത് ചന്ദ്ര ബോസിനെയാണ് സിപിഎം പ്രവർത്തകർ മർദ്ദിച്ചത്.
Discussion about this post