Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇന്ന് കാർഗിൽ വിജയ ദിവസം; മഹാവിജയത്തിന്റെ ദീപ്തസ്മരണയിൽ രാജ്യം

by Brave India Desk
Jul 26, 2021, 07:48 am IST
in India
Share on Facebook
Tweet
WhatsApp
Telegram

കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാന് മേൽ ഇന്ത്യ നേടിയ ജ്വലിക്കുന്ന വിജയത്തിന്റെ ദീപ്തസ്മരണയിൽ രാജ്യം. 22 വർഷങ്ങൾക്ക് മുൻപാണ് കാർഗിലിൽ ഇന്ത്യയുടെ ധീരസൈനികർ രാജ്യത്തിന്റെ യശ്ശസ്സുയർത്തി ത്രിവർണ്ണ പതാക പാറിച്ചത്. പാകിസ്ഥാൻ പട്ടാളം പിടിച്ചെടുത്തിരുന്ന പ്രദേശങ്ങളെല്ലാം ഇന്ത്യ തിരിച്ചെടുത്തു. ആ മഹാവിജയത്തിന്റെ സ്മരണയിലാണ് രാജ്യം കാർഗിൽ വിജയ ദിവസം ആചരിക്കുന്നത്.

1999 മെയ് മാസത്തിൽ ഇന്ത്യൻ സേനയുടെ റോന്തുചുറ്റൽ സംഘാംഗമായ ക്യാപ്റ്റൻ സൗരഭ് കാലിയയെ കാണാതാകുന്നതോടെയാണ് യുദ്ധത്തിന്റെ തുടക്കം. മേയ് 25ന് പരിശോധന നടത്തിയ ഇന്ത്യൻ കരസേന, 16,000 മുതൽ 18,000 അടിവരെ ഉയരത്തിലുള്ള മലനിരകളിലെ പ്രധാന ഇടങ്ങളിലെല്ലാം പാകിസ്ഥാൻ പട്ടാളവും ഭീകരരും നുഴഞ്ഞു കയറിയിരിക്കുന്നതായി റിപ്പോർട്ട് നൽകി.

Stories you may like

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

തുടർന്ന് കരസേനയും വ്യോമസേനയും സംയുക്തമായി ആക്രമണം ആരംഭിച്ചു. മേയ് 26-ന് വ്യോമസേനയുടെ മിഗ് 27 വിമാനം തകർന്നു. രക്ഷപ്പെട്ട പൈലറ്റ് ലെഫ്റ്റനന്റ് കേണൽ നചികേത പാകിസ്ഥാന്റെ പിടിയിലായി. നിയന്ത്രണ രേഖയിൽ രക്ഷാപ്രവർത്തനത്തിലായിരുന്ന മിഗ് 21 പാകിസ്ഥാൻ വെടിവെച്ചിട്ടു. സ്ക്വാഡ്രൻ ലീഡർ അജയ് അഹൂജ വീരമൃത്യു വരിച്ചു.

ജൂൺ 3-ന് ലെഫ്റ്റനന്റ് കേണൽ നചികേതയെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറി. ജൂൺ 6-ന് കാർഗിലിലും ദ്രാസിലും ഇന്ത്യൻ കരസേന നടത്തിയ ശക്തമായ ആക്രമണത്തിൽ പാകിസ്ഥാന് അടിപതറി. ജൂൺ 10-ന് ആറു സൈനികരുടെ വികൃതമാക്കിയ മൃതദേഹങ്ങൾ ഇന്ത്യക്ക് കൈമാറിക്കൊണ്ട് പാകിസ്ഥാൻ അവരുടെ വിനാശകാരിയായ സംസ്കാരം വെളിപ്പെടുത്തി.

ഇതിൽ വർദ്ധിത രോഷം പൂണ്ട ഇന്ത്യൻ സൈന്യം നടത്തിയ സംഹാര താണ്ഡവത്തിനൊടുവിൽ ജൂൺ 13ന് തോളോലിംഗ് കൊടുമുടി വിട്ട് പാക് സേന പിന്തിരിഞ്ഞോടി. അവിടെയും പാകിസ്ഥാനെ നിലം തൊടാൻ അനുവദിക്കാതെ മുന്നേറിയ ഇന്ത്യ ജൂലൈ 4ന് ടൈഗർ ഹിൽസും പിടിച്ചെടുത്തു. ഇതോടെ നിൽക്കക്കള്ളിയില്ലാതായ പാക് പട കാർഗിലിൽ നിന്ന് പിൻമാറ്റം ആരംഭിച്ചു. ബതാലിക്കിലെ മലനിരകൾ തിരിച്ചുപിടിച്ച ഇന്ത്യ ജൂലായ് 16നുള്ളിൽ സ്ഥലം കാലിയാക്കിക്കൊള്ളണമെന്ന് പാകിസ്ഥാന് അന്ത്യശാസനം നൽകി.

പറഞ്ഞതിലും നേരത്തെ പാകിസ്ഥാൻ തോൽവി സമ്മതിച്ച് പിന്മാറ്റം പൂർത്തിയാക്കിയതോടെ ജൂലൈ 14ന് ‘ഓപ്പറേഷൻ വിജയ്‘ വിജയകരമായി പൂർത്തീകരിച്ചതായി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് പ്രഖ്യാപിച്ചു.

മിഗ് 27, മിഗ് 21, എം ഐ 17, മിറാഷ് 2000, ജാഗ്വർ, മിഗ് 25, എന്നിവയായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ മിന്നൽപ്പിണരുകൾ. 155 എം.എം. എഫ്.എച്ച്. 77-ബി ബൊഫോഴ്‌സ് തോക്കുകൾ, 105 എം.എം. ഫീൽഡ് ഗൺ, 160 എം.എം. മോർട്ടോർ, 122 എം.എം. മോർട്ടോർ, ബി.എം. 21 ഗ്രാഡ് മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ എന്നിവയായിരുന്നു ഇന്ത്യൻ കരസേനയുടെ കരുത്ത്.

യുദ്ധത്തിൽ ആകെ 2.5 ലക്ഷം ഷെല്ലുകളും ബോംബുകളും റോക്കറ്റുകളും ഇന്ത്യ വർഷിച്ചു. ദിവസവും 300 തോക്കുകളും പീരങ്കികളും ലോഞ്ചറുകളും ശത്രുവിന്റെ നെഞ്ചിൽ തീമഴയായി പെയ്തിറങ്ങി. രാജ്യത്തിനു വേണ്ടി 527 മഹാവീരന്മാർ വീരമൃത്യു വരിച്ചു. പാക് പക്ഷത്ത് പ്രവചനാതീതമായ നാശങ്ങൾ ഇന്ത്യ വരുത്തി വെച്ചു.

Tags: kargil vijay diwas
Share27
Tweet
Send
Share

Latest stories from this section

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

ജമ്മു കശ്മീരിൽ ഭീകരവേട്ട കടുപ്പിച്ച് സുരക്ഷാസേന: ഡോഡയിലെ ഭലേസയിൽ റൂട്ട് മാർച്ച്; അതിർത്തി ഗ്രാമങ്ങളിൽ വൻ തിരച്ചിൽ!

ജമ്മു കശ്മീരിൽ ഭീകരവേട്ട കടുപ്പിച്ച് സുരക്ഷാസേന: ഡോഡയിലെ ഭലേസയിൽ റൂട്ട് മാർച്ച്; അതിർത്തി ഗ്രാമങ്ങളിൽ വൻ തിരച്ചിൽ!

രാജസ്ഥാനിൽ തദ്ദേശീയ അഹങ്കാരമായി ‘തേജസ്’; ഇന്ത്യൻ, ജപ്പാൻ വ്യോമസേനാ തലവന്മാർ ഒരുമിച്ച് പറന്നുയർന്നു, ചരിത്രം കുറിച്ച് ‘വീർ ഗാർഡിയൻ-2026’!

രാജസ്ഥാനിൽ തദ്ദേശീയ അഹങ്കാരമായി ‘തേജസ്’; ഇന്ത്യൻ, ജപ്പാൻ വ്യോമസേനാ തലവന്മാർ ഒരുമിച്ച് പറന്നുയർന്നു, ചരിത്രം കുറിച്ച് ‘വീർ ഗാർഡിയൻ-2026’!

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies