സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പില്‍ പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നടപടികള്‍ തുടങ്ങി.
ഇതിനായുള്ള സെക്ഷന്‍ 68 പ്രകാരം നടപടിക്രമങ്ങള്‍ ആരംഭിച്ചു.104 കോടി രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടായതെന്ന് പ്രാഥമിക നിഗമനം.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പ്പാ തട്ടിപ്പില്‍ 6 പ്രതികളുടെ സ്വത്തു വകകളാണ് കണ്ടു കെട്ടാന്‍ ധാരണയായിട്ടുള്ളത്. പ്രധാന പ്രതികളായ ബിജു കരീം, ബിജോയ്, സുനില്‍കുമാര്‍, ജിത്സ് എന്നിവരുടെ സ്വത്ത് വക കളും കണ്ടുകെട്ടും. സെക്ഷന്‍ 68 പ്രകാരം ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.
പ്രതികളുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ചുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്. ജോയിന്റ് രജിസ്ട്രാര്‍ നല്കിയ റിപ്പോര്‍ട്ടില്‍ വിട്ട് പോയ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ റിപ്പോര്‍ട്ട് നല്കാന് സഹകരണ രജിസ്ട്രാര്‍ ആവശ്യപ്പെട്ടു.
Discussion about this post