തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന് കീ ബാതിനെ പ്രശംസിച്ച് ബി.ജെ.പി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി. മന് കീ ബാത് എത്രമാത്രം നമ്മുടെ ജനങ്ങളെ സ്വാധീനിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവ് ഖാദി ഉല്പന്നങ്ങളുടെ പതിന് മടങ്ങ് വില്പനയാണ്. അബ്ദുളളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
എ.പി. അബ്ദുളളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രധാനമന്ത്രിയുടെ 79ാo #ManKiBaat കേട്ടു. പതിവുപോലെ വിജ്ഞാന പ്രദം മാത്രമല്ല ഇക്കുറി ദേശസ്നേഹ പ്രചോദനം കൊണ്ട് ശ്രോതാക്കാളെ കോരിത്തരിപ്പിച്ച വാക്ക്ധോരണിയായിരുന്നു. ഒരോ പ്രഭാഷണവും ജനകോടികളെ എത്രമാത്രം സ്വാധീനിക്കുന്നു എന്നത് ഗവേഷണ കുതുകികള്‍ക്ക് പഠനാര്‍ഹര്‍മായ നവവിഷയം തന്നെയാണ്. എല്ലാ പ്രഭാഷണങ്ങളും കോര്‍ത്തിണക്കിയാല്‍ ഉറപ്പായിട്ടും ഭാവി ഭാരതത്തിന്റെ ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്ന ഒരു വലിയ ഗ്രന്ഥമാവും.
മോദിജിയുടെ ഹൃദയം കൊണ്ടുള്ള ഈ സംസാരത്തിന്റെ സത്ത് ഇന്റഗ്രല്‍ ഹ്യൂമനിസന്റേതാണ്. രാഷ്ട്രീയത്തെക്കാള്‍ വലുതാണ് രാഷ്ട്രം, സംഘടന പ്രവര്‍ത്തനം സേവന പ്രവര്‍ത്തനമാവണം, വികസനമാണ് എന്റെ റിലീജിയന്‍. ഇങ്ങനെ എത്ര എത്ര വചനങ്ങള്‍. ബാപ്പുജിയുടെ ബ്രിട്ടീഷ് വിരുദ്ധ “ഭാരത് ഛോഡോ ആന്തോളനെ “ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി നമ്മോട് ആഹ്വാനം ചെയ്തത് ഭാരത് ജോഡോ ആന്തോളന്‍ ഏറ്റെടുക്കാനാണ്. വികസിത സമ്പന്ന ഇന്ത്യ സൃഷ്ടിക്കാന്‍ നാം ഒന്നിക്കുന്ന ജനകീയ മുന്നേറ്റം സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷികം “അമൃത മഹോത്സവമാക്കി” ആഘോഷിക്കാന്‍ കര്‍മ്മ പദ്ധതികള്‍ പ്രധാനമന്ത്രി മന് കീ ബാത്തില്‍ പറഞ്ഞുതന്നു.
മന് കീ ബാത്ത് എത്രമാത്രം നമ്മുടെ ജനങ്ങളെ സ്വാധീനിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവ് ഖാദി ഉല്പന്നങ്ങള്ക്ക് പതിന് മടങ്ങ് വില്പനയാണ് വസ്ത്രങ്ങളില്‍ ഒന്ന് ഖാദി ഉപയോഗിക്കാന്‍ അദ്ദേഹം ഇടക്കിടെ പറഞ്ഞിരുന്നു. ഒരു ഖാദി ഷോപ്പില്‍ മാത്രം ഒരു ദിവസം ഒരു കോടിയുടെ കച്ചവടം നടന്നവത്രേ! ഇന്ന് കൈത്തറി തൊഴിലാളിള്‍ക്ക് വേണ്ടിയാണ് സംസാരിച്ചത് നാം ഒരോരുത്തരും ഒരു തുണിത്തരം വാങ്ങിയാല്‍ പാവപ്പെട്ട നെയ്ത്തുകാരന്റെ ജീവിതം മാറ്റിമറിക്കാന്‍ കഴിയും എത്ര ഹൃദയ സ്പൃക്കായാണ് മോദിജി നെയ്ത്തുകാര്‍ക്ക് വേണ്ടി പറയുന്നത്. (എന്റെ പഴയ സഖാക്കള്‍ ഇതെക്കെ കേട്ടിരുന്നിലെങ്കില്‍ ഇദ്ദേഹത്തെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ വീരപുത്രന് എന്ന് പറഞ്ഞേനെ)
പതിവു പോലെ ഇന്നത്തെ വര്ത്താനത്തില് കുറെ നല്ല മനുഷ്യരെ പരിചയപ്പെടുത്തി കാശ്മീര്‍ പോലെ, ഹിമാചല്‍ പോലെ ഇനി മണിപ്പൂര്‍ ആപ്പിളിന്റെ കാലം വരാന്‍ പോകുന്നു. മണിപ്പുരില്‍ ആപ്പിള്‍ തോട്ടങ്ങള്‍ ഉണ്ടാക്കി കാര്‍ഷിക വിപ്ലവം സൃഷ്ടിച്ച ടി എം റെങ്കു ഫാമിയങ്ങ് അവരുടെ ഭാര്യ പി എസ് ഏഞ്ചല്‍… അവരെ പറ്റി… ഒഡീഷയിലെ നാടന്‍ ഭക്ഷണത്തെ ലോകത്തിന്റെ തീന് മേശയില്‍ എത്തിച്ച ഒരു പാവം കൂലിപണിക്കാരന് ഇസ്വാക്ക് മുണ്ട യ്യൂറ്റുബ് താരമായ കഥ… ഇലന്ത പഴം കൃഷിയില്‍ വിജയിച്ച തൃപുരയിലെ വിക്രം ചിത്ത് ചക്മയുടെ അനുഭവങ്ങള്‍…. ആന്ദ്രയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ സായി പ്രണിത് കലാവസ്ഥ നിരീക്ഷണ ശാസ്ത്രത്തില്‍ വെളിച്ചം വീശിയ കഥ… ഇങ്ങനെ എത്ര എത്ര പ്രതിഭാശാലികളാണ് ഒരോ മന് കീ ബാത്തിലൂടെയും പ്രശസ്തരാവുന്നത് ? അവര്‍ക്കുണ്ടാക്കുന്ന പ്രചോദനം എത്രയായിരിക്കും!
അത് കേള്‍ക്കുന്ന യുവാക്കള്‍ കിട്ടുന്ന പ്രോത്സാഹനം എത്ര വലുതായിരിക്കും മന് കീ ബാത്ത് ആധുനിക തലമുറയെ മാറ്റിമറിച്ച പ്രസംഗങ്ങള്‍ എന്ന് കാലം അടയാളപ്പെടുത്തും.
Discussion about this post