തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുമ്പോഴും കേരളത്തിൽ രോഗബാധാ നിരക്ക് കുതിച്ചുയരുന്നതിൽ വിമർശനം ശക്തമാകുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി.
രാജ്യത്തെ ആകെ കൊവിഡ് ആക്ടീവ് കേസുകളുടെ ഇരട്ടിയിലധികവും കേരളത്തിലാണ്. ദേശീയ ശരാശരിയേക്കാൾ ആറിരട്ടിയാണ് സംസ്ഥാത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ സാഹചര്യത്തിൽ മഹാമാരിയെ എങ്ങനെ നേരിടണമെന്ന് പഠിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തർ പ്രദേശിലേക്ക് വിദഗ്ധ സംഘത്തെ അയക്കാൻ തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Kerala accounts for more than half of the active cases in India. The state's test positivity is six times higher than the national average. The CM @vijayanpinarayi should send an expert team to UP to learn how the Yogi govt successfully contained the pandemic.#WakeUpPinarayi
— K Surendran(മോദിയുടെ കുടുംബം) (@surendranbjp) July 28, 2021
പെരുന്നാളിന് ഇളവ് നൽകിയത് കാരണമാണ് കേരളത്തിൽ കൊവിഡ് കേസുകൾ കുതിച്ചുയർന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ അഭിപ്രായപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ഇരുപത്തിരണ്ടായിരത്തിന് മുകളിൽ പുതിയ കേസുകളും 156 മരണങ്ങളും റിപ്പോർട്ട് ചെയ്തത് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post