കണ്ണൂര്‍: വളപട്ടണം സര്‍വീസ് സഹകരണ ബാങ്ക് അഴിമതിക്കേസില്‍ തലശ്ശേരി വിജിലന്‍സ് കോടതി ജഡ്ജിയുടെ വിധി പ്രകാരം ഒന്നാം പ്രതിയും വളപട്ടണം സര്‍വീസ് സഹകരണ ബാങ്കിന്റെ മന്ന ശാഖ മാനേജറുമായിരുന്ന മുഹമ്മദ് ജസീലിന് ശിക്ഷ. പത്ത് വര്‍ഷം കഠിന തടവും എട്ടര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
മുസ്ലീം ലീഗിന്റെ നിയന്ത്രണത്തിലുള്ള വളപട്ടണം സഹകരണ ബാങ്കില്‍ വായ്പകളില്‍ തട്ടിപ്പ് നടത്തി ആറ് കോടിയിലധികം വെട്ടിച്ചു എന്നതായിരുന്നു കേസ്. സംഭവത്തില്‍ വ്യാജ രേഖ ചമയ്ക്കല്‍, ഇല്ലാത്ത വസ്തുവിന്റെ വില്‍പ്പന, അഴിമതി നിരോധന നിയമം ഉള്‍പ്പടെയുള്ള ഒട്ടേറെ വകുപ്പുകളില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കേസില്‍ ഒന്നാം പ്രതി മുഹമ്മദ് ജസീല്‍ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ അടങ്ങിയ കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ നാല് പ്രതികളെയും സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെവിട്ടു.
Discussion about this post