ലക്‌നൗ: ഉത്തർപ്രദേശിലെ ക്ഷേത്രങ്ങൾ ആക്രമിക്കുമെന്ന് ഭീഷണികത്ത്. സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചുവെന്ന് നോർത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ദേവേഷ് കുമാർ പാണ്ഡെ പറഞ്ഞു.
ക്ഷേത്രങ്ങളുടെ സംരക്ഷണം കർശനമായി പാലിക്കുമെന്ന് പറഞ്ഞ അദ്ദേഹം കത്തിന്റെ ഉറവിടം എവിടെന്നാണെന്നുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന കത്ത് യുപി പോലീസിനാണ് ലഭിച്ചത്. കത്തയച്ചത് ആരാണെന്നോ, ഏത് സംഘടനയാണെന്നോ വ്യക്തമല്ല. പ്രധാനപ്പെട്ട ക്ഷേത്രങ്ങൾക്കെല്ലാം നിലവിൽ കനത്ത സുരക്ഷാ ഏർപ്പെടുത്തിയിട്ടുണ്ട്
Discussion about this post