ലഖ്നൗ: ലഖ്നൗവിലെ ക്ഷേത്രങ്ങൾക്കും ആർ എസ് എസ് കാര്യാലയത്തിനും ഭീകരവാദികളുടെ ബോംബ് ഭീഷണി. പിടിയിലായ ഭീകരരെ വിട്ടയച്ചില്ലെങ്കിൽ ആർ എസ് എസ് കാര്യാലയവും ലഖ്നൗവിലെ മങ്കമേശ്വർ ക്ഷേത്രവും തകർക്കുമെന്നാണ് ഭീകരവാദികൾ ഭീഷണി മുഴക്കിയിരിക്കുന്നത്.
അടുത്തയിടെ ഉത്തർ പ്രദേശ് ഭീകരവിരുദ്ധ സേന പിടികൂടിയ ഭീകരരെ വിട്ടയക്കണമെന്നാണ് ഭീഷണിക്കത്തിലെ ആവശ്യം. ഭീഷണിയുടെ പശ്ചാത്തലത്തിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി. സംശയമുള്ളവരുടെ മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. ജാഗ്രത പാലിക്കാനും സുരക്ഷാ മാർഗനിർദേശങ്ങൾ കൃത്യമായി പിന്തുടരാനും ക്ഷേത്ര ഭാരവാഹികൾക്കും പൊലീസ് നിർദേശം നൽകി.
വെള്ളിയാഴ്ചയും സമാനമായ ഭീഷണി ലഖ്നൗവിലെ അലിഗഞ്ച് ഹനുമാൻ ക്ഷേത്രത്തിൽ ലഭിച്ചിരുന്നു. രണ്ട് കത്തുകളിലെയും ഉള്ളടക്കം സമാനമാണ്. ഹിന്ദു സമുദായത്തിലെ പത്ത് പ്രമുഖരെ കൊലപ്പെടുത്തുമെന്നും കത്തിൽ ഭീഷണിയുണ്ട്.
Discussion about this post