Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘ആ രീതിയില്‍ ചിന്തിക്കുന്നവര്‍ക്ക് മാത്രമേ കായികരംഗത്ത് നിറവും മതവും ഒക്കെ കാണാന്‍ കഴിയൂ’; ജോണ്‍ ബ്രിട്ടാസിനെയും എ.എ റഹീമിനെയും ട്രോളി ശ്രീജിത്ത് പണിക്കര്‍

by Brave India Desk
Aug 3, 2021, 03:38 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഒളിമ്പിക്സ് പുരുഷ ഹൈജമ്പ് മത്സരത്തില്‍ ഖത്തര്‍, ഇറ്റലി താരങ്ങള്‍ സ്വര്‍ണം പങ്കിട്ടെടുത്ത വാര്‍ത്തയില്‍ ഇടത് നേതാക്കളായ ജോണ്‍ ബ്രിട്ടാസ് എം.പിയെയും എ.എ റഹീമിനെയും ട്രോളി ശ്രീജിത്ത് പണിക്കര്‍. ഇറ്റലിയുടെ ജിയാന്‍ മാര്‍ക്കോ ടാംബേരിയും ഖത്തറിന്റെ മുംതാസ് ബാര്‍ഷിമും നിശ്ചിത അവസരത്തില്‍ ഒരേ ഉയരം ചാടി തുല്യത പാലിച്ചു. അതിനാല്‍ ജംബ് ഓഫ് നടത്താതെ സ്വര്‍ണം പങ്കിട്ടുകൂടെയെന്ന് ബാര്‍ഷിം ഒളിമ്പിക്‌സ് അധികൃതരോടും ടാംബേരിയോടും ചോദിക്കുകയും സ്വര്‍ണം പങ്കിടുകയുമാണുണ്ടായതെന്ന് ശ്രീജിത്ത് പണിക്കര്‍ പറയുന്നു.

എന്നാല്‍ വിഷയം ജോണ്‍ ബ്രിട്ടാസ് ഫേസ്‌ബുക്കില്‍ കുറിച്ചപ്പോള്‍ ടാംബേരി പരിക്ക് മൂലം പിന്മാറി പക്ഷെ ബാര്‍ഷിം എല്ലാവരെയും ഞെട്ടിച്ച്‌ സ്വര്‍ണം പങ്കിട്ടുകൂടെ എന്ന് ചോദിച്ചെന്നുമാണ് കുറിച്ചതെന്ന് ശ്രീജിത്ത് പണിക്ക‌ര്‍ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എന്നാല്‍ ടാംബേരിക്ക് പരിക്കില്ലായിരുന്നെന്നും ബ്രിട്ടാസിന്റെ തെറ്റ് ഇടത് നേതാവ് എ.എ റഹീം അതുപോലെ ഷെയര്‍ ചെയ്‌തെന്നും ഇരുവരെയും പരിഹസിച്ച്‌ ശ്രീജിത്ത് പണിക്കര്‍ പറയുന്നു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഒളിമ്പിക്സിൽ പുരുഷന്മാരുടെ ഹൈജമ്പിൽ ഖത്തറിന്റെ മുതാസ് ബാർഷിം, ഇറ്റലിയുടെ ജിയാൻമാർകോ ടാംബേരി എന്നിവർ ഫൗളുകൾ ഇല്ലാതെ ഒരേ ഉയരം പിന്നിട്ടു. നിശ്ചിത അവസരങ്ങളിൽ തുല്യത പാലിച്ചതിനാൽ വിജയിയെ കണ്ടെത്താൻ ഷൂട്ടൗട്ടിനു സമാനമായ ജമ്പ്-ഓഫ് നടത്താമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ സ്വർണ്ണം പങ്കിട്ടുകൂടേ എന്ന ആശയം ബാർഷിം ഉന്നയിക്കുകയും ടാംബേരിയും അധികൃതരും അതിനു സമ്മതിക്കുകയും ചെയ്തതിനാൽ ഇരുവർക്കും സ്വർണ്ണം ലഭിച്ചു.

എന്നാൽ സംഗതി ജോൺ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റായി എത്തിയപ്പോൾ കഥ മാറി. ജമ്പ്-ഓഫ് അവസരം നൽകിയപ്പോൾ കാലിനു പരിക്ക് പറ്റിയ ടാംബേരി പിന്മാറിയത്രേ. അതോടെ സ്വർണ്ണം ഉറപ്പിച്ച ബാർഷിം പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഞങ്ങൾക്ക് രണ്ടുപേർക്കുമായി സ്വർണ്ണം പങ്കിട്ടുകൂടേ എന്നു ചോദിച്ചത്രേ. വായിച്ചപ്പോൾ ‘ചിത്രം’ സിനിമയിൽ ‘എന്നെ കൊല്ലാതിരുന്നു കൂടേ?’ എന്ന് മോഹൻലാലിന്റെ കഥാപാത്രം ചോദിക്കുന്ന ഫീൽ ഉണ്ടായിരുന്നു. ഞാൻ കരഞ്ഞു.

അങ്ങനെ ‘നിറവും, മതവും, രാജ്യങ്ങളും’ അപ്രസക്തമായ മാനവികതയായി അത് മാറിയത്രേ. അതെങ്ങനെ? അത് കണ്ട ആൾക്കാർക്ക് രാജ്യങ്ങൾ അപ്രസക്തമായെന്ന് തോന്നിക്കാണും. പക്ഷെ ഇവിടെ എവിടെയാണ് നിറവും മതവും ഒക്കെ കടന്നുവരുന്നത്? ആ രീതിയിൽ ചിന്തിക്കുന്നവർക്ക് മാത്രമേ കായികരംഗത്ത് നിറവും മതവും ഒക്കെ കാണാൻ കഴിയൂ.

തമാശ തല്ല. ടാംബേരിക്ക് പരിക്ക് ഉണ്ടായിരുന്നു. പക്ഷെ ഇപ്പോഴല്ല. കഴിഞ്ഞ റിയോ ഒളിമ്പിക്സ് നടക്കുന്ന സമയത്ത് ആയിരുന്നു. ഇത്തവണ അയാൾ ഒരു പരിക്കും ഇല്ലാതെ, പയറുപോലെ ഓടിവന്ന് ചാടുകയായിരുന്നു. ഈ പോസ്റ്റ് ടാംബേരി വായിച്ചാൽ വീട്ടുകാരോട് പറഞ്ഞ് ഒന്ന് ഉഴിഞ്ഞ് ഇട്ടോളൂ. പരിക്കൊന്നും പറ്റാതെ ഇരിക്കട്ടെ. എന്തായാലും അബദ്ധം മനസ്സിലാക്കിയിട്ടാവണം, ബ്രിട്ടാസ് തന്റെ പോസ്റ്റ് തിരുത്തി. എന്നാൽ അത് ഷെയർ ചെയ്ത സഖാവ് എ എ റഹിമിന്റെ പോസ്റ്റ് ഇപ്പോഴും പഴയതുപോലെ തന്നെ. നിങ്ങൾ ഈ പോസ്റ്റ് ഷെയർ ചെയ്ത് അദ്ദേഹത്തിലേക്ക് എത്തിച്ച് തിരുത്തിക്കൂ.

https://www.facebook.com/panickar.sreejith/posts/4320775041275871

Tags: john britassreejith panickera a raheem
Share71TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies