കൊച്ചി: എറണാകുളം സൗത്തില്‍ ചിറ്റൂർ റോഡിൽ ഫ്ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു. എറണാകുളം ശാന്തി എസ്റ്റേറ്റ് ഫ്ലാറ്റിലെ താമസക്കാരനായ റോയിയുടെ മകളാണ് ഐറിന്(18 ). ചാലക്കുടിക്കാരായ ഇവർ ഈ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്.
സഹോദരനൊപ്പം വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടം. ഫ്ലാറ്റിലെ ടെറസില്‍ നിന്നും കാര്‍ പാര്‍ക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Discussion about this post