Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports

നീണ്ട പതിനെട്ട് വര്‍ഷത്തെ ബന്ധത്തിന് വിരാമം; മെസ്സി ബാഴ്‌സലോണ വിടുന്നു

by Brave India Desk
Aug 6, 2021, 08:18 am IST
in Sports
Share on FacebookTweetWhatsAppTelegram

ബാഴ്സലോണ: കരാര്‍ പുതുക്കിയില്ല, എഫ്.സി ബാഴ്‌സലോണയുമായുള്ള നീണ്ട പതിനെട്ട് വര്‍ഷത്തെ ബന്ധത്തിന് വിരാമമിട്ട് ലയണല്‍ മെസ്സി ക്ലബ് വിടുന്നു. സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ തന്നെയാണ് മെസ്സി ക്ലബ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

‘കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് എഫ്സി ബാഴ്‌സലോണയും ലയണൽ മെസ്സിയും തമ്മിൽ നേരത്തെ ധാരണയിൽ എത്തിയിരുന്നെങ്കിലും, സാമ്പത്തികവും ലാ ലിഗ വ്യവസ്ഥകളുമായും ബന്ധപ്പെട്ട കാരണങ്ങളാൽ അത് നടക്കാത്ത സാഹചര്യമാണുള്ളത്. അതിനാൽ ലയണൽ മെസ്സി ഇനി ബാഴ്‌സലോണയിൽ തുടരില്ല. ഇക്കാര്യത്തിൽ ഇരുകൂട്ടരുടെയും ആഗ്രഹം നടക്കാതെ പോയതിൽ അതിയായി ഖേദിക്കുന്നു. ക്ലബ്ബിനായി ചെയ്ത എല്ലാ കാര്യങ്ങൾക്കും എഫ്സി ബാഴ്‌സലോണ മെസ്സിയോട് കടപ്പെട്ടിരിക്കുന്നു. വ്യക്തിജീവിതത്തിലും ഫുട്ബോൾ കരിയറിലും താരത്തിന് എല്ലാവിധ ആശംസകളും നേരുന്നു’ – ബാഴ്‌സലോണ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Stories you may like

ഒരു ഓവറിൽ എറിഞ്ഞ 17 പന്തുകൾ മുതൽ ഇൻസമാമിന്റെ ബോളിങ് റെക്കോഡ് വരെ, വെറൈറ്റി നേട്ടങ്ങൾ നോക്കാം

റെക്കോഡുകൾ തകർക്കാൻ ഉള്ളത് തന്നെ, പക്ഷെ ഇതൊന്നും ഒരിക്കലും മറികടക്കില്ല; ഇന്ത്യൻ താരങ്ങൾ ഉൽപ്പെട്ട ലിസ്റ്റ് നോക്കാം

ഇന്ന് മെസ്സിയും ബാഴ്‌സലോണയും തമ്മിലുള്ള കരാര്‍ പുതുക്കുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. തന്റെ കരിയറിന്റെ തുടക്കം മുതല്‍ ഇതുവരെയും ബാഴ്‌സയില്‍ ചെലവഴിച്ച മെസ്സി തുടര്‍ന്നും കരാറിലേല്‍പ്പെടുമെന്നുതന്നെയാണ് ആരാധകരുള്‍പ്പടെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലാ ലിഗയുടെ സാമ്പത്തിക നയങ്ങളാണ് ഇതിന് തിരിച്ചടിയായതെന്നാണ് സൂചന.

പതിനെട്ട് വർഷത്തിനിടെ ബാഴ്‌സയുടെ കുപ്പായത്തില്‍ 778 മത്സരങ്ങള്‍ക്കായി മെസ്സി കളത്തിലിറങ്ങി. ഇക്കാലത്തിനിടെ 672 ഗോളുകളും ബാഴ്‌സലോണയ്ക്കായി അദ്ദേഹം നേടിയിട്ടുണ്ട്.

ബാർസ വിട്ട സാഹചര്യത്തിൽ ഇനി മെസ്സിയുടെ തട്ടകം ഏതായിരിക്കുമെന്ന് വ്യക്തമല്ല. വൻതുക മുടക്കി താരത്തെ ടീമിലെത്തിക്കാൻ ഏതു ക്ലബ്ബാണ് രംഗത്തെത്തുകയെന്ന ആകാംക്ഷയിലാണ് ആരാധകർ. മെസ്സിയുടെ അടുത്ത സുഹൃത്തു കൂടിയായ ബ്രസീലിയൻ താരം നെയ്മാർ കളിക്കുന്ന ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കും മുൻ ബാർസ പരിശീലകൻ പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്കുമാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. താരത്തിന്റെ വരവ് ഉണ്ടാക്കാവുന്ന സാമ്പത്തിക ബാധ്യത താങ്ങാൻ ഈ ക്ലബ്ബുകൾക്ക് സാധിക്കുമെന്നതിനാലാണ് ഇത്.

13–ാം വയസ്സിൽ നൂകാംപിലെത്തിയ മെസ്സി ഏതാണ്ട് 21 വർഷത്തോളമാണ് അവിടെ തുടർന്നത്. ക്ലബ്ബിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന മെസ്സി 2003ൽ തന്റെ 16–ാം വയസ്സിലാണ് സീനിയർ ടീമിൽ അരങ്ങേറിയത്. ബാർസയ്‌ക്കൊപ്പമോ അതിലുപരിയോ വളർന്ന മെസ്സി, ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. ബാർസയ്ക്കൊപ്പം 10 ലാ ലിഗ കിരീടങ്ങളും നാലു ചാംപ്യൻസ് ലീഗ് കിരീടങ്ങളും ഉൾപ്പെടെ ഒട്ടേറെ നേട്ടങ്ങൾ കൊയ്തു.

നേരത്തെ, ലയണല്‍ മെസ്സി അഞ്ചുവര്‍ഷം കൂടി സ്പാനിഷ് ക്ലബ് ബാര്‍സിലോനയില്‍ തുടരുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ക്ലബ്ബിൽ തുടരാൻ മെസ്സി പ്രതിഫലത്തുക പകുതിയായി കുറച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. മെസ്സിയുടെ പ്രതിഫലത്തുകയായിരുന്നു കരാര്‍ പുതുക്കുന്നതിനു തടസമായുണ്ടായിരുന്നത്.

കോവിഡ് പ്രതിസന്ധികാരണം സ്പാനിഷ് ക്ലബുകളുടെ വരുമാനത്തില്‍ കുറവ് വന്നിരുന്നു. ലാ ലിഗയുടെ നിയമമനുസരിച്ച് ക്ലബിന്റെ വാര്‍ഷിക വരുമാനത്തിന്റെ 70 ശതമാനം മാത്രമാണ് താരങ്ങള്‍ക്ക് പ്രതിഫലമായി നല്‍കാന്‍ കഴിയുക. ജൂണ്‍ 30നാണ് ബാര്‍സയുമായുള്ള മെസ്സിയുടെ കരാര്‍ അവസാനിച്ചത്. മെസ്സിക്ക് ബാർസയിൽ തുടരാനാണു താൽപര്യമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

ലാ ലിഗ ഫുട്ബോളിലെ കടുത്ത സാമ്പത്തിക ചട്ടങ്ങൾ കാരണമാണു ലയണൽ മെസ്സിയുമായി പുതിയ കരാർ ഒപ്പിടാൻ വൈകുന്നതെന്ന് ക്ലബ് പ്രസിഡന്റ് ജോൻ ലാപോ‍ർട്ടയും പ്രതികരിച്ചിരുന്നു. ജൂലൈ ഒന്നിനു മുൻപ് പുതിയ കരാർ ഒപ്പിടാൻ ബാർസയും മെസ്സിയും ശ്രമിച്ചെങ്കിലും സാമ്പത്തിക നിയന്ത്രണങ്ങൾ കാരണം അതിനു സാധിച്ചിരുന്നില്ല.

ബാർസിലോനയിൽ മെസ്സിയുടെ നേട്ടങ്ങൾ

  • 672 ഗോളുകൾ (റെക്കോർഡ്)
  • 268 അസിസ്റ്റുകൾ (റെക്കോർഡ്)
  • 778 കളികൾ (റെക്കോർഡ്)
  • 35 കിരീടങ്ങൾ (റെക്കോർഡ്)
  • 6 തവണ ബലോൻ ദ് ഓർ പുരസ്കാരം (റെക്കോർഡ്)
  • 6 തവണ ഗോൾഡൻ ബൂട്ട് (റെക്കോർഡ്)
  • 8 തവണ ലാലിഗയിലെ ടോപ് സ്കോറർക്കുള്ള പിച്ചിച്ചി ട്രോഫി (റെക്കോർഡ്)

Tags: barcelonalionel messi
Share1TweetSendShare

Latest stories from this section

വെസ്റ്റ് ഇൻഡീസിന്റെ അതിദയനീയ പ്രകടനം, ഇന്ത്യൻ പ്രീമിയർ ലീഗിനെ കുറ്റപ്പെടുത്തി ബ്രയാൻ ലാറ; ഒപ്പം കൂടി ഇതിഹാസവും

മുരളീധരനെക്കാൾ മികച്ചതായിട്ട് ഒരൊറ്റ താരമേ ഉള്ളു, അത് അവനാണ്; തുറന്നടിച്ച് ബ്രയാൻ ലാറ

ഗില്ലിനെ കാണുമ്പോൾ ഇംഗ്ലണ്ടിന് ആ താരത്തിന്റെ വൈബ് അടിക്കുന്നു, അതാണ് മൂന്നാം ടെസ്റ്റിൽ വാശി കൂടാൻ അതാണ് കാരണം: മോയിൻ അലി

വിരമിച്ചിട്ട് ഒരു വർഷം കഴിഞ്ഞു, എന്നിട്ടും റേഞ്ച് വേറെ ലെവൽ; ചരിത്രത്തിന്റെ ഭാഗമായി വിരാട് കോഹ്‌ലി, ഇത് പോലെ ഒരു നേട്ടം പലർക്കും സ്വപ്നം മാത്രം

Discussion about this post

Latest News

ബംഗ്ലാദേശിൽ റിക്രൂട്ട്‌മെന്റ് ശക്തമാക്കി പാകിസ്താൻ താലിബാൻ: ഇന്ത്യയ്ക്കും ആശങ്ക

നല്ല മഴയാണേ…റെഡ് അലർട്ട്:മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

തള്ള് മാത്രമായിരുന്നു അല്ലേ…’ ഒളിമ്പിക്‌സ് സ്വർണത്തിന് പിന്നാലെ നൽകിയതെല്ലാം വ്യാജവാഗ്ദാനങ്ങൾ; പറ്റിക്കപ്പെട്ടുവെന്ന് പാക് താരം

ഒരു ഓവറിൽ എറിഞ്ഞ 17 പന്തുകൾ മുതൽ ഇൻസമാമിന്റെ ബോളിങ് റെക്കോഡ് വരെ, വെറൈറ്റി നേട്ടങ്ങൾ നോക്കാം

പ്ലീസ്..വെറും ഏഴ് ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കി നോക്കൂ,,,ഗുണങ്ങൾ അനുഭവിച്ചറിയാം

എച്ച്എമ്മിനും പ്രിൻസിപ്പലിനും എന്താണ് ജോലി? 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടർക്കു നോക്കാൻ പറ്റില്ല:ആഞ്ഞടിച്ച് ശിവൻകുട്ടി

റെക്കോഡുകൾ തകർക്കാൻ ഉള്ളത് തന്നെ, പക്ഷെ ഇതൊന്നും ഒരിക്കലും മറികടക്കില്ല; ഇന്ത്യൻ താരങ്ങൾ ഉൽപ്പെട്ട ലിസ്റ്റ് നോക്കാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies