ടോക്കിയോ ഒളിമ്പിക്സ് വനിതാ വിഭാഗം ഹോക്കിയില്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ വിജയം കൈവരിക്കുവാനായില്ലെങ്കിലും മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇന്ത്യയുടെ പ്രകടനത്തെ പുകഴ്ത്തിയത്. ഗ്രേറ്റ് ബ്രിട്ടനോട് 4-3 നാണ് ഇന്ത്യ പൊരുതി കീഴടങ്ങിയത്.
“ടോക്കിയോയിലെ ഇന്ത്യന്‍ വനിത ഹോക്കി ടീമിന്റെ മികച്ച പ്രകടനം നമ്മള് എപ്പോഴും ഓര്‍ത്തിരിക്കും. കളിയിലുടനീളം അവര്‍ അവരുടെ മികച്ച പ്രകടനം കാഴ്ച വെച്ചു. ടീമിലെ ഓരോ അംഗങ്ങളും അവരുടെ ധൈര്യവും, കഴിവും, സഹിഷ്ണുതയും കൊണ്ട് അനുഗ്രഹീതരാണ്. ഈ മികച്ച ടീമിനെക്കുറിച്ച് ഇന്ത്യ അഭിമാനിക്കുന്നു.” എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
We narrowly missed a medal in Women’s Hockey but this team reflects the spirit of New India- where we give our best and scale new frontiers. More importantly, their success at #Tokyo2020 will motivate young daughters of India to take up Hockey and excel in it. Proud of this team.
— Narendra Modi (@narendramodi) August 6, 2021
ഇന്ത്യന്‍ പുരുഷ ടീം വെങ്കലം നേടിയതിനു പിന്നാലെ വെങ്കലം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ ബ്രിട്ടനെ വിറപ്പിച്ചുകൊണ്ടു തന്നെയാണ് കീഴടങ്ങിയത്.
Discussion about this post