ഒളിമ്പിക്സ് മെഡൽ നേട്ടം ദുർഗാ ദേവിക്ക് സമർപ്പിച്ച് ബാഡ്മിന്റൺ താരം പി വി സിന്ധു. മെഡൽ നേട്ടവുമായി നാട്ടിലെത്തിയ ശേഷം വിജയവാഡയിലെ കനക ദുർഗാ ക്ഷേത്രത്തിൽ സിന്ധു ദർശനം നടത്തി. അടുത്ത ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേട്ടത്തിനായി ദേവിയുടെ അനുഗ്രഹം തേടിയതായി സിന്ധു പറഞ്ഞു.
ക്ഷേത്രത്തിലെത്തിയ സിന്ധുവിനെ ഭാരവാഹികൾ പൂർണ്ണ കുംഭം നൽകിയാണ് സ്വീകരിച്ചത്. കൂടാതെ കനക ദുർഗാ ദേവിയുടെ ചിത്രവും പ്രസാദവും പട്ടുവസ്ത്രങ്ങളും സിന്ധുവിന് സമ്മാനിച്ചു.
ഇനി തന്റെ ലക്ഷ്യം 2024 ഒളിമ്പിക്സാണെന്നും അന്ന് സ്വർണ മെഡൽ നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്നും സിന്ധു പറഞ്ഞു. ഒളിമ്പിക്സിന് പോകുന്നതിന് മുൻപ് താൻ ദുർഗാ ദേവീ ക്ഷേത്ര ദർശനം നടത്തിയിരുന്നതായും ഒളിമ്പിക്സ് മെഡൽ നേട്ടം അമ്മയുടെ അനുഗ്രഹമായിരുന്നുവെന്നും സിന്ധു ക്ഷേത്രദർശനത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Discussion about this post