ലഖ്നൗ: ഉത്തർ പ്രദേശിലെ ബാഗ്പത് ജില്ലയിൽ മറ്റൊരു ലവ് ജിഹാദ് കേസിൽ കൂടി പൊലീസ് നടപടി ആരംഭിച്ചു. സോനു എന്ന പേരിൽ യുവതിയെ കബളിപ്പിച്ച് വിവാഹം കഴിച്ച ഇർഷാദ് അലിക്കെതിരെയാണ് കേസ്. കബളിപ്പിച്ച് വിവാഹം കഴിപ്പിച്ച ശേഷം മതാം മാറ്റി ബീഫ് കഴിക്കാൻ പ്രേരിപ്പിച്ചതിന് ഇർഷാദ് അലിക്കും ഏഴ് ബന്ധുക്കൾക്കുമെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
ഇർഷാദിന്റെ ഏഴ് ബന്ധുക്കൾ ചേർന്ന് തന്നെ ബലാത്സംഗം ചെയ്തതായും യുവതി പരാതി നൽകി. നേരത്തെ ഇർഷാദ് യുവതിയെ ബലാത്സംഗം ചെയ്ത് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയിരുന്നു.
തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഇർഷാദ് ഭീഷണിപ്പെടുത്തിയിരുന്നു. ഇർഷാദിന് പുറമെ ബന്ധുക്കളായ അയൂബ്, ബില്ലു, മെഹബൂബ്,നൗഷാദ്, ജിൻഡ, സമീർ, സോമിൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.








