ഡൽഹി: കോവിഡ് വാക്‌സിനുകളുടെ പ്രതിമാസ ഉൽപാദനം വർധിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അറിയിച്ചു. കോവിഷീൽഡ് വാക്സീന്റെ പ്രതിമാസ ഉൽപാദന ശേഷി 11 കോടി ഡോസിൽനിന്ന് 12 കോടിയിലധികം ഡോസായും കോവക്സിൻ വാക്സീന്റെ പ്രതിമാസ ഉൽപാദന ശേഷി 2.5 കോടി ഡോസിൽനിന്ന് 5.8 കോടിയായും ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ ണ് രേഖാമൂലമുള്ള മറുപടിയിൽ വ്യക്തമാക്കി.
ജനുവരി 16 മുതൽ ഓഗസ്റ്റ് 5 വരെ 44.42 കോടി ഡോസ് കോവിഷീൽഡ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും 6.82 കോടി ഡോസ് കോവാക്സിൻ ഭാരത് ബയോടെകും വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) വാക്സീനുകളുടെ വേഗത്തിലുള്ള അംഗീകാരത്തിനായി വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post