കോതമംഗലം: മാൾട്ട വലേറ്റ മാറ്റർ ഡി ആശുപത്രിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന
മലയാളി നഴ്സ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ . കോതമംഗലം പല്ലാരിമംഗലം സ്വദേശി ഹാപ്പിനഗർ പറമ്പിൽ ഷിഹാബിന്റെ ഭാര്യ ബിൻസിയ (36) ആണു മരിച്ചത്.
പ്രാദേശിക സമയം, വ്യാഴാഴ്ച രാത്രി പത്തരയോടെ താമസസ്ഥലത്തു ബോധമറ്റനിലയിൽ കണ്ടെത്തിയ ബിൻസിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സമൂഹമാധ്യമങ്ങളിലെ വിഡിയോകളിലൂടെ മാൾട്ടയിലെ മലയാളികൾക്കു സുപരിചിതയായിരുന്നു ബിൻസിയ. അടിവാട് പുളിക്കച്ചാലിൽ കുടുംബാംഗമാണ്. മക്കൾ: ഹന, ഹിസ.












