തിരുവനന്തപുരം : ദേശീയഗെയിംസുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് സിബിഐ ഉദ്യോഗസ്ഥര്‍ തലസ്ഥാനത്തെത്തി വിവരേശഖരണം നടത്തി.ചെന്നൈ യൂണിറ്റില്‍ നിന്ന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ നടപടി.ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ് . ഫാക്ട് ഫൈന്‍ഡിങ് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് സിബിഐ നീക്കം.
ദേശീയ ഗെയിംസിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് നേരത്തെ മുന്‍ കായികന്ത്രി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെ ലാലിസത്തെ മറയാക്കി പല അഴിമതിക്കാരും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും ഗണേഷ് ആരോപിച്ചിരുന്നു.
Discussion about this post