ഡൽഹി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ ഇസ്ലാമിക മൗലികവാദികളുടെ ആക്രമണം. ആക്രമണത്തിൽ നാല് ക്ഷേത്രങ്ങളും അമ്പതോളം വീടുകളും തകർന്നു. ഖുൽന ജില്ലയിലാണ് കലാപം.
ക്ഷേത്രത്തിൽ നിന്നുള്ള ഘോഷയാത്ര ഒരു മുസ്ലീം പണ്ഡിതൻ തടഞ്ഞതോടെയാണ് അക്രമം ആരംഭിച്ചത്. ഇയാൾ അക്രമത്തി് ആഹ്വാനം നൽകുകയായിരുന്നു. തുടർന്ന് നിമിഷങ്ങൾക്കകം തടിച്ചു കൂടിയ അക്രമിസംഘം കമ്പികളും ചുറ്റികകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.
തുടർന്ന് അക്രമിസംഘം പ്രദേശത്തെ ഹിന്ദുക്കളുടെ വീടുകളും തകർത്തു. കഴിഞ്ഞ ദിവസം അക്രമാസക്തരായ മുസ്ലീം മൗലികവാദികൾ ഖുൽനയിലെ റുപ്ഷാ ഉപജില്ലയിലെ ഷിയാലി, ഗൊവാര തുടങ്ങിയ ഗ്രാമങ്ങളിലാണ് അക്രമം അഴിച്ചു വിട്ടത്. ഇതുവരെയും പൊലീസ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ബംഗ്ലാദേശിലെ മാധ്യമങ്ങളും സംഭവങ്ങളോട് മുഖം തിരിക്കുകയായിരുന്നുവെന്ന് ബംഗ്ലാദേശ് ഹിന്ദു ഐക്യ സമിതി അറിയിച്ചു.
സംഭവം ദൗർഭാഗ്യകരവും അപലപനീയവുമാണെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ അറിയിച്ചു. അക്രമികളെ അറസ്റ്റ് ചെയ്യാനും വസ്തുവകകൾ നഷ്ടമായ ഹിന്ദുക്കൾക്ക് അരഹമായ നഷ്ടപരിഹാരം കൊടുക്കാനും ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post