പിടിയിലായ സവാദ് കാരിയറെന്ന് സംശയം
കോഴിക്കോട് : അന്താരാഷ്ട്ര വിപണിയില്‍ ഒന്നരക്കോടി രൂപയിലേറെ വില വരുന്ന മയക്കുമരുന്നുമായി കോഴിക്കോട് യുവാവ് പിടിയിലായി. പന്തിരാങ്കാവ് തളിക്കുന്ന് പറമ്പത്ത് മീത്തല്‍ സവാദിനെയാണ് എക്സൈസ് സംഘം പിടികൂടിയത്.
ഒന്നരകിലോ ഹെറോയിനാണ് ഇയാളില്‍ നിന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് അടങ്ങുന്ന സംഘം പിടിച്ചെടുത്തത്, കുവൈത്തിലേക്ക് കടത്താനായി ഡല്‍ഹിയില്‍ നിന്നും ശേഖരിച്ചതാണ് മയക്കുമരുന്ന് എന്നാണ് ഇയാളുടെ മൊഴി.
രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം ഇയാളുടെ വീട്ടില്‍ പരിശോധനക്ക് എത്തുകയായിരുന്നു..
മയക്കുമരുന്ന്കടത്തിലെ സ്ഥിരം കണ്ണിയല്ല ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കാരിയര്‍ ആയോ ഇടനിലക്കാരനായോ ഇയാളെ മയക്കുമരുന്ന് കടത്ത് സംഘം ഉപയോഗിച്ചതാകാമെന്നാണ് സംശയം.
കഴിഞ്ഞ വര്‍ഷം നടുവണ്ണൂരില്‍ നിന്നും വിദേശത്തേക്ക് അയക്കാനായി ശേഖരിച്ചിരുന്ന ഒന്നര കിലോയോളം ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തിരുന്നു. ആ കേസിലും മയക്കുമരുന്ന് കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തെ പിടികൂടാനായിരുന്നില്ല.
Discussion about this post