Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ആറ്റിങ്ങലില്‍ വഴിയോരത്ത് മത്സ്യംവിറ്റ സ്ത്രീയോട് അധികാരികളുടെ ക്രൂരത; മീന്‍വലിച്ചെറിഞ്ഞ് നശിപ്പിച്ചു; തടയാന്‍ ശ്രമിച്ച സ്ത്രീയെ തള്ളിയിട്ടു; ന്യായീകരിച്ച്‌ ചെയര്‍പേഴ്‌സണ്‍

by Brave India Desk
Aug 10, 2021, 03:42 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ ആറ്റിങ്ങലില്‍ മാര്‍ക്കറ്റിനു സമീപം വഴിയോരത്ത് കച്ചവടം നടത്തിയ സ്ത്രീയുടെ മീന്‍ മുഴുവന്‍ നഗരസഭ അധികൃതര്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു. ശുചീകരണ തൊഴിലാളികളാണ് ഇത്തരത്തില്‍ പെരുമാറിയത്. തടയാന്‍ ശ്രമിച്ച സ്ത്രീയെ റോഡിലേക്ക് തള്ളിയിട്ടു. പരിക്കേറ്റ ഇവരെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഞ്ചുതെങ്ങ് സ്വദേശിനി അല്‍ഫോണ്‍സയുടെ 20,000 രുപയോളം വരുന്ന മീന്‍ ചെരുവങ്ങളാണ് അധികൃതര്‍ നശിപ്പിച്ചത്. ഇവര്‍ വില്‍പ്പനയ്ക്ക് ഉപയോഗിച്ച മീന്‍ തട്ട് അടക്കം റോഡിലേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് ചെരുവങ്ങളില്‍ എടുത്ത് നഗരസഭയുടെ വാഹനത്തിലേക്ക് വലിച്ചെറിഞ്ഞു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

നാട്ടുകാര്‍ അടക്കം ഈ സമയം ജീവനക്കാരോട് എതിർത്ത് സംസാരിച്ചുവെങ്കിലും അവരോട് തട്ടിക്കയറുകയാണ് ജീവനക്കാര്‍ ചെയ്തത്. അഞ്ച് പേരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് മീന്‍ നശിപ്പിക്കരുതെന്ന് പറഞ്ഞെങ്കിലും ജീവനക്കാര്‍ കേട്ടില്ലെന്ന് അല്‍ഫോന്‍സ പറഞ്ഞു. താന്‍ ഓപറേഷന്‍ കഴിഞ്ഞ രോഗിയാണ്. ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാലാണ് കച്ചവടത്തിന് വന്നതെന്നുമാണ് ഇവര്‍ പറയുന്നു.

ഉച്ചയോടെയാണ് ജീവനക്കാരുടെ നടപടി. ജീവനക്കാര്‍ ഇവരുടെ അടുത്തെത്തി സംസാരിച്ചശേഷമാണ് മീന്‍ വലിച്ചെറിഞ്ഞത്. ഇവര്‍ റോഡരുകിലിരുന്ന് മീന്‍ വില്‍ക്കുന്നതില്‍ നാട്ടുകാര്‍ക്ക് പരാതിയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ചില കച്ചവടക്കാരുടെ പരാതിയിലാണ് അധികൃതര്‍ ഇത്തരത്തില്‍ പെരുമാറിയതെന്നും സൂചനയുണ്ട്.

എന്നാല്‍ ജീവനക്കാരുടെ നടപടിയെ ന്യായീകരിക്കുകയാണ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്.കുമാരി. സ്ഥലത്ത് കച്ചവടം നടത്തരുതെന്ന് പല തവണ അവരോട് ആവശ്യപ്പെട്ടിരുന്നു. കച്ചവടം കഴിഞ്ഞുള്ള മീന്‍ മുഴുവന്‍ ഇവര്‍ ഓടയില്‍ കളയുകയും വെള്ളം റോഡില്‍ ഒഴിക്കുന്നതും പതിവാണ്. അധികൃതര്‍ ചെല്ലുമ്പോൾ അവര്‍ നിലത്തുകിടന്ന് ഉരുണ്ട് പ്രതിഷേധിക്കുന്നത് പതിവാണ്. ഉദ്യോഗസ്ഥരുടെ നടപടിയില്‍ തെറ്റില്ലെന്നും ചെയര്‍പേഴ്‌സണ്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു.

Tags: Covid Protocol Violation
Share13
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies