കേരളത്തിന് അധിക ഡോസ് വാക്സിന് നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തിന് ആവശ്യമായ വാക്സിന് കേന്ദ്രം അനുവദിച്ചില്ലെന്ന ഹര്‍ജിയില്‍ അസി സോളിസിറ്റര്‍ ജനറല്‍ നല്കിയ എതിര് സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജനസംഖ്യാ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 39,02,580 വാക്സിന് ഡോസുകളാണ് കേരളത്തിന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ 61,36,720 ഡോസുകള്‍ കേന്ദ്രം സംസ്ഥാനത്തിന് നല്കി. കണക്ക് അനുസരിച്ച് ഇത് അറുപത് ശതമാനം അധികമാണെന്നും കേന്ദ്രം അറിയിച്ചു.
കേരളത്തിന് തുടര്‍ന്നും വാക്സിന് വിതരണം ചെയ്യുമെന്നും കേന്ദ്രം വ്യക്തമാക്കി.
Discussion about this post