കോട്ടയം നഗരമധ്യത്തില്‍ കണ്ടെത്തിയ അജ്ഞാതമൃതദേഹം തിരിച്ചറിഞ്ഞു. പുത്തനങ്ങാടി പാലത്തിന് അടിയിലാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്.
പുത്തനങ്ങാടി തൂമ്പില്‍ പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹം കോട്ടയം നഗരസഭാ കൗണ്‍സിലര്‍ സിന്‍സി പാറയിലിന്റെ ഭര്‍ത്താവ് ജോവാനി (64)യുടേതെന്ന് പോലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം മരിച്ച അമ്മയുടെ സംസ്കാരം ഇന്നു നടത്താനിരിക്കയാണ് ജോവാനിയുടെ മരണം.
അമ്മയുടെ മരണത്തെ തുടര്‍ന്ന് ജോവാന് മാനസിക വിഷമത്തിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
Discussion about this post