ചെന്നൈ: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ പകർത്തിയ കേസിൽ ക്രൈസ്തവ മതപ്രചാരകൻ അരുമന സ്റ്റീഫൻ അറസ്റ്റിൽ. ഇയാൾക്കൊപ്പം മറ്റ് ഏഴു പേരും കേസിൽ പ്രതികളാണ്.
ഹിന്ദുക്കൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുകയും ഹിന്ദു ദൈവങ്ങൾക്കെതിരെ അപമാനകരമായ പരാമർശം നടത്തുകയും ചെയ്ത കത്തോലിക്ക പുരോഹിതൻ ജോർജ്ജ് പൊന്നയ്യയുടെ കന്യാകുമാരിയിലെ പരിപാടിയുടെ സംഘാടകനാണ് സ്റ്റീഫൻ. ഈ സംഭവത്തിൽ ഇയാൾ നിലവിൽ അറസ്റ്റിലാണ്.
തമിഴ്നാട്ടില്ലെ വീയ്യന്നൂർ സ്വദേശിനിയായ മുപ്പത്തിയാറുകാരിയാണ് സ്റ്റീഫനെതിരെ പരാതിയുമായി രംഗത്ത് വന്നത്. പാനീയത്തിൽ മയക്കുമരുന്ന നൽകി ബോധം കെടുത്തിയ ശേഷം സ്റ്റീഫനും കൂട്ടാളികളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിന്റെ വീഡിയോ കാമറയിൽ പകർത്തിയ ശേഷം സ്റ്റീഫനും സംഘവും തന്നെ ഒരു ഫാം ഹൗസിലെത്തിച്ച് വീണ്ടും ബലാത്സംഗം ചെയ്തതായും യുവതി പറയുന്നു.
സംഭവത്തിൽ ഏപ്രിൽ മാസത്തിൽ തന്നെ യുവതി പരാതി നൽകിയിരുന്നു. എന്നാൽ പ്രതികളും ഭരണകക്ഷിയായ ഡി എം കെയുമായുള്ള അടുപ്പത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ജോർജ്ജ് പൊന്നയ്യക്കൊപ്പം സ്റ്റീഫനും അറസ്റ്റിലായതോടെ നീതി തേടി യുവതി ഓൺലൈനായി പരാതി സമർപ്പിക്കുകയായിരുന്നു.
സ്റ്റീഫന് പുറമെ ഡി എം കെ നേതാവ് ജോൺ ബ്രൈറ്റ്, ഹെൻസ്ലിൻ, ജെബ്ബരാജ്, എന്നിവർക്കെതിരെയും നിയമവിരുദ്ധമായി തടഞ്ഞുവെക്കൽ, മോഷണം, ലൈംഗിക പീഡനം, വധഭീഷണി എന്നിവക്ക് കേസെടുത്തിട്ടുണ്ട്.
Discussion about this post