Thursday, November 20, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

അഫ്ഗാന്‍ സൈന്യത്തിന്റെ ആയുധങ്ങളില്‍ വലിയൊരു ഭാഗം കൈക്കലാക്കി താലിബാൻ; യുഎസ് നിർമിത ആയുധങ്ങളും ഹെലികോപ്റ്ററുകളുമായി താലിബാൻ(വീഡിയോ)

by Brave India Desk
Aug 15, 2021, 03:09 pm IST
in International
Share on FacebookTweetWhatsAppTelegram

കാബൂൾ : അഫ്ഗാനിസ്ഥാന്റെ മൂന്നില്‍ രണ്ട് ഭാഗങ്ങളും കൈപ്പിടിയിലാക്കിക്കൊണ്ട് താലിബാന്‍ മുന്നേറ്റം തുടരുകയാണ്. നാറ്റോ പരിശീലനം ലഭിച്ച അഫ്ഗാന്‍ സൈന്യത്തിന്റെ ആയുധങ്ങളില്‍ വലിയൊരു ഭാഗം ഇതിനകം തന്നെ താലിബാന്‍ സ്വന്തമാക്കി കഴിഞ്ഞെന്ന ആശങ്കയും സജീവമാണ്. അമേരിക്കന്‍ നിര്‍മിത ആയുധങ്ങള്‍ക്ക് പുറമേ ആദ്യമായി ഹെലിക്കോപ്റ്ററുകളും വിമാനങ്ങളും താലിബാന് ലഭിച്ചുവെന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Stories you may like

കഴുത്തൊപ്പം കടം…അറബിക്കടലിൽ കൃത്രിമ ദ്വീപ് സ്വപ്‌നം കണ്ട് പാകിസ്താൻ: മാസ്റ്റർ പ്ലാൻ അസിം മുനീറിന്റേത്….

ഇന്ത്യയ്ക്ക് യുഎസിന്റെ കിടിലൻ ആയുധങ്ങൾ: പ്രതിരോധശക്തിയുടെ ഭാഗമാകാൻ പോകുന്നത് ടാങ്ക് വേധ ജാവലിൻ മിസൈലുകൾ…

Situation in Afghanistan taking turn with each passing minute. Ismail Khan joins the ranks of Taliban, say local sources. Herat Airport as Taliban raises its flag.⤵️ pic.twitter.com/Tnm3Sppc33

— Sidhant Sibal (@sidhant) August 13, 2021

അഫ്ഗാനിസ്ഥാനിലെ ഹെറാത്തിലെ മുന്‍ ഗവര്‍ണറും താലിബാനെതിരായ പോരാട്ടത്തില്‍ ആഴ്ചകളോളം നേതൃത്വം വഹിച്ചിരുന്നയാളുമായ മുഹമ്മദ് ഇസ്മായില്‍ ഖാന്‍ 13ന് താലിബാന്‍ പിടിയിലായിരുന്നു. ഹെറാത്തിലെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസ് മേധാവിയും അഫ്ഗാന്‍ രഹസ്യാന്വേഷണ ഏജന്‍സി എന്‍ഡിഎസിന്റെ മേധാവിയും അടക്കമുള്ളവര്‍ താലിബാന്റെ പിടിയിലായി എന്ന് അഫ്ഗാനിസ്ഥാനിലെ 24 മണിക്കൂര്‍ വാര്‍ത്താ ചാനാലായ TOLOnesw റിപ്പോര്‍ട്ടു ചെയ്തു.

Another very large cache of ammo and weapons captured by Taliban from ANA 207th Zafar Corps base in Herat. #Afghanistan pic.twitter.com/oVb74OIPkQ

— FJ (@Natsecjeff) August 13, 2021

ഇസ്മായില്‍ ഖാന്റെ കീഴടങ്ങല്‍ അഫ്ഗാനിസ്ഥാനിലെ സര്‍ക്കാര്‍ അനുകൂലികളായ പ്രമുഖരില്‍ സ്വാധീനം ചെലുത്തുമെന്ന് ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ ധനകാര്യ കേന്ദ്രമായ മസര്‍ ഐ ഷരിഫ് പ്രതിരോധിക്കുന്ന മുഹമ്മദ് അട്ട നൂറിനെ അടക്കം ഇത് സ്വാധീനിച്ചേക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ വിലയിരുത്തല്‍.

അതേസമയം, ഇസ്മായില്‍ ഖാന്‍ താലിബാനില്‍ ചേരുകയായിരുന്നുവെന്ന രീതിയിലുള്ള പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. അഫ്ഗാനിസ്ഥാനിലെ അഷ്‌റഫ് ഖാനി സര്‍ക്കാരുമായി ചര്‍ച്ചക്ക് ഇസ്മായില്‍ ഖാനെ താലിബാന്‍ ദൂതനാക്കി നിയോഗിച്ചെന്നും സൂചനകളുണ്ട്. താലിബാന്‍ സന്ദേശവുമായി ഇസ്മായില്‍ഖാന്‍ കാബൂളിലേക്ക് ഹെലിക്കോപ്റ്ററില്‍ പറന്നുവെന്നാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. ഇത് താലിബാന്റെ ഭാഗത്തു നിന്നുള്ള സമാധാന നീക്കത്തിന്റെ സൂചനയാണെന്നും വ്യാഖാനിക്കപ്പെടുന്നു.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കന്‍ സേനയുടെ പിന്മാറ്റം താലിബാന്റെ മുന്നേറ്റത്തിന്റെ വേഗം കൂട്ടുകയും ചെയ്തു. അഫ്ഗാനിസ്ഥാന് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ താലിബാനെ നേരിടാന്‍ നല്‍കിയ ആയുധങ്ങളും നിരീക്ഷണ ഡ്രോണുകളും ഹെലിക്കോപ്റ്ററുകളും വിമാനങ്ങളുമെല്ലാം താലിബാന്‍ ഭീകരരുടെ കൈകളിലേക്ക് എത്തിയെന്നതിന്റെ തെളിവുകളും നാള്‍ക്കുനാള്‍ പുറത്തുവരുന്നുണ്ട്. ഹെറാത്ത് വിമാനത്താവളത്തില്‍ താലിബാന്‍ കൊടി ഉയര്‍ത്തുന്നതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രചരിച്ചിരുന്നു.

കീഴടങ്ങിയ കാണ്ഡഹാര്‍ ഗവര്‍ണറെ താലിബാന്‍ തങ്ങളുടെ ‘പാവ ഗവര്‍ണറായി’ നിയമിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍ കാണ്ഡഹാര്‍ ഗവര്‍ണര്‍ താലിബാന്‍ നേതാക്കളുമായി ഹസ്തദാനം നടത്തുന്നതിന്റെ ചിത്രങ്ങളാണ് ഇതിന് തെളിവായി നിരത്തുന്നത്. ആദ്യമായി വ്യോമ മേഖലയിലും താലിബാന് സ്വാധീനം ലഭിച്ചുവെന്നതിന്റെ തെളിവായി ഭീകരരുമായി പറക്കുന്ന ഹെലിക്കോപ്റ്ററിന്റെ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. അഫ്ഗാന്‍ വ്യോമസേനയുടെ എംഐ 17 ഹെലിക്കോപ്റ്ററിലാണ് താലിബാന്‍ തങ്ങളുടെ സേനാംഗങ്ങളെ കടത്തുന്നത്.

Tags: thaliban in afganisthanafgan - thaliban confict
Share12TweetSendShare

Latest stories from this section

ആ 19 സ്ത്രീകൾ എവിടെ?: ഷഹീൻ കേന്ദ്രബിന്ദു?മാഡം സർജൻ ചെറിയ ആളല്ല

ആ 19 സ്ത്രീകൾ എവിടെ?: ഷഹീൻ കേന്ദ്രബിന്ദു?മാഡം സർജൻ ചെറിയ ആളല്ല

എ ഇല്ലെങ്കിൽ പ്ലാൻ ബി: പിന്തുണാ ശൃംഖലയടക്കം സജ്ജം: ബുദ്ധികേന്ദ്രം മുസമ്മിൽ…

എ ഇല്ലെങ്കിൽ പ്ലാൻ ബി: പിന്തുണാ ശൃംഖലയടക്കം സജ്ജം: ബുദ്ധികേന്ദ്രം മുസമ്മിൽ…

അയ്യേ ചമ്മി….ഇന്ത്യയുടെ റാഫേൽ തകർന്നെന്ന് എഐ വ്യാജപ്രചരണം: പിന്നിൽ ചൈനയെന്ന് അമേരിക്ക

അയ്യേ ചമ്മി….ഇന്ത്യയുടെ റാഫേൽ തകർന്നെന്ന് എഐ വ്യാജപ്രചരണം: പിന്നിൽ ചൈനയെന്ന് അമേരിക്ക

ചെങ്കോട്ട മുതൽ കശ്മീർ വനം വരെ ഇന്ത്യയെ ആക്രമിച്ചു: വിവാദപരാമർശവുമായി പാകിസ്താൻ നേതാവ്

ചെങ്കോട്ട മുതൽ കശ്മീർ വനം വരെ ഇന്ത്യയെ ആക്രമിച്ചു: വിവാദപരാമർശവുമായി പാകിസ്താൻ നേതാവ്

Discussion about this post

Latest News

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു: അറസ്റ്റ് ഉടൻ!

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു: അറസ്റ്റ് ഉടൻ!

കഴുത്തൊപ്പം കടം…അറബിക്കടലിൽ കൃത്രിമ ദ്വീപ് സ്വപ്‌നം കണ്ട് പാകിസ്താൻ: മാസ്റ്റർ പ്ലാൻ അസിം മുനീറിന്റേത്….

കഴുത്തൊപ്പം കടം…അറബിക്കടലിൽ കൃത്രിമ ദ്വീപ് സ്വപ്‌നം കണ്ട് പാകിസ്താൻ: മാസ്റ്റർ പ്ലാൻ അസിം മുനീറിന്റേത്….

ഇന്ത്യയ്ക്ക് യുഎസിന്റെ കിടിലൻ ആയുധങ്ങൾ: പ്രതിരോധശക്തിയുടെ ഭാഗമാകാൻ പോകുന്നത് ടാങ്ക് വേധ ജാവലിൻ മിസൈലുകൾ…

ഇന്ത്യയ്ക്ക് യുഎസിന്റെ കിടിലൻ ആയുധങ്ങൾ: പ്രതിരോധശക്തിയുടെ ഭാഗമാകാൻ പോകുന്നത് ടാങ്ക് വേധ ജാവലിൻ മിസൈലുകൾ…

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ഭീകരരുടെ വളർത്തുകേന്ദ്രം? ഇന്ത്യൻ മുജാഹിദീൻ നേതാവ് മിർസ ഷദാബ് ബെയ്ഗും അൽ ഫലാഹിലെ പൂർവ്വ വിദ്യാർത്ഥി

ഭീകരരുടെ വളർത്തുകേന്ദ്രം? ഇന്ത്യൻ മുജാഹിദീൻ നേതാവ് മിർസ ഷദാബ് ബെയ്ഗും അൽ ഫലാഹിലെ പൂർവ്വ വിദ്യാർത്ഥി

നിങ്ങളെന്തിന് കോൺഗ്രസിൽ തുടരുന്നു?:പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് പിന്നാലെ തരൂരിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ്

നിങ്ങളെന്തിന് കോൺഗ്രസിൽ തുടരുന്നു?:പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് പിന്നാലെ തരൂരിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ്

ബാരാമുള്ള: ഓർമ്മകളുടെ ശ്മശാനത്തിലേക്ക് ഒരു യാത്ര: കശ്മീരിന്റെ ആത്മാവ് വിങ്ങിപ്പൊട്ടുന്ന ചിത്രം

ബാരാമുള്ള: ഓർമ്മകളുടെ ശ്മശാനത്തിലേക്ക് ഒരു യാത്ര: കശ്മീരിന്റെ ആത്മാവ് വിങ്ങിപ്പൊട്ടുന്ന ചിത്രം

അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും ; ശ്രീചിത്രയിലെ പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ആധാർ സേവനങ്ങൾ ഇനി കൂടുതൽ വേഗത്തിലാവും: പുതിയ 14 കേന്ദ്രങ്ങൾ,ഒന്ന് തൃശൂരിൽ: സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies