ചെന്നൈ: സോഷ്യല്‍ മീഡിയയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പോലീസ്. ഇന്നലെ ചെന്നൈയിലെത്തിയാണ് 62-കാരനായ മന്മോഹന് മിശ്ര എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
35 വര്‍ഷം മുന്‍പ് യുപിയില്‍ നിന്നെത്തി ചെന്നൈയില്‍ സ്ഥിര താമസക്കാരനാക്കിയ ആളാണ് മന്മോഹന്. പരാതിയുടെ അടിസ്ഥാനത്തില്‍ കോട്വാലി പോലീസാണ് മന്‍മോഹനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സോഷ്യല്‍മീഡിയയില്‍ സജീവമായ മന്മോഹന് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനേയും പ്രധാനമന്ത്രി നരേമോദിയേയും നിരന്തരം അധിക്ഷേപിച്ചിരുന്നു. ഹിന്ദിയിലാണ് മന്മോഹന്റെ വീഡിയോകള്‍. പ്രധാനമന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള വീഡിയോയാണ് കൂടുതലും ഇയാള്‍ പങ്കുവെച്ചിരുന്നത്.
ഉത്തര്‍പ്രദേശില്‍ ഈ വീഡിയോകള്‍ക്കെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ചിലര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Discussion about this post