തിരുവനന്തപുരം: താലിബാനെ തളളിപ്പറയാന്‍ കേരളത്തിലെ മുസ്ലിം മത പണ്ഡിത നേതൃത്വം തയ്യാറാകണമെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇസ്ലാമിക സമൂഹം നേടിയെടുത്ത സാംസ്‌കാരിക പുരോഗതിയെ തകര്‍ത്ത്, ലോകത്തെ മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുകയാണ് താലിബാനിസമെന്നും താലിബാന് കയ്യടിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നത് ആശങ്കയുളവാക്കുന്നതായും ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
അഫ്‌ഗാനില്‍ ക്രൂരമായ ആക്രമണ രീതി അഴിച്ചുവിടുകയും സ്ത്രീകള്‍ ജീവിക്കാന്‍ സാധിക്കാതെ പലായനം ചെയ്യേണ്ടി വരുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാക്കിയിരിക്കുകയാണ് താലിബാന്‍ ഭീകരര്‍. കാബൂള്‍ ഉള്‍പ്പെടെയുള്ള പ്രവിശ്യകള്‍ താലിബാന്‍ പിടിച്ചടക്കി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം.
‘താലിബാനെ തള്ളി പറയാന്‍ കേരളത്തിലെ മുസ്ലിം മത പണ്ഡിത നേതൃത്വം തയ്യാറാകണം. ഇസ്ലാമിക സമൂഹം നേടിയെടുത്ത സാംസ്‌കാരിക പുരോഗതിയെ തകര്‍ത്ത്, ലോകത്തെ മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുകയാണ് താലിബാനിസം. താലിബാന് കയ്യടിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നത് ആശങ്കയുളവാക്കുന്നു.’- ശോഭ കുറിച്ചു.
Discussion about this post