കബൂൾ: അഫ്ഗാനിസ്ഥാൻ ഇനി മുതൽ വീണ്ടും ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്നറിയപ്പെടുമെന്ന് ഭരണം പിടിച്ച ഭീകര സംഘടനയായ താലിബാൻ അറിയിച്ചു. മുമ്പ് താലിബാന്‍ ഭരണത്തില്‍ ആയിരുന്ന സമയത്ത് അഫ്ഗാനിസ്ഥാന്റെ പേരായിരുന്നു ഇത്.
അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്ന് സ്വന്തം പൗരന്മാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ലോകരാജ്യങ്ങൾ തുടരുകയാണ്. 129 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയിരുന്നു.
യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, യു.കെ, കാനഡ, ഓസ്‌ട്രേലിയ, യുഎസ്എ, ജര്‍മനി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
Discussion about this post