തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം.മാണിയുടെ സ്വപ്നപദ്ധതിയായിരുന്ന പാലാ ബൈപ്പാസിന് അദ്ദേഹത്തിന്റെ പേരു നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച് ഗവണ്മെന്റ് ഉത്തരവ് ഇറങ്ങി. കെ.എം.മാണി തന്നെയാണ് പാലാ ബൈപ്പാസിനു രൂപം നല്‍കിയത്.
മാണിയുടെ പാലായിലെ വീടിനു മുന്നിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ബൈപ്പാസിനു വേണ്ടി അദ്ദേഹം സ്വന്തം വസ്തു സൗജന്യമായി വിട്ടുനല്‍കിയിരുന്നു. പാലാ പുലിയന്നൂര്‍ ജങ്ഷന് മുതല്‍ കിഴതടിയൂര്‍ ജങ്ഷന് വരെയുള്ള റോഡിനാണ് കെ.എം.മാണിയുടെ പേരു നല്‍കുന്നത്.
Discussion about this post