Friday, April 16, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

കല്‍ക്കരിപ്പാടം: ബിര്‍ളക്കായി സമര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് മന്‍മോഹന്‍ സിംഗ്

by Brave India Desk
Oct 3, 2015, 07:49 am IST
in India
Share on FacebookTweetWhatsAppTelegram

manmohan singhഡല്‍ഹി: ഒഡിഷയിലെ കല്‍ക്കരിപ്പാടം കുമരമംഗലം ബിര്‍ളയുടെ ഹിന്‍ഡാല്‍കോ കമ്പനിക്ക് നല്‍കാന്‍ താന്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇക്കാര്യത്തില്‍ ധൃതി കാണിക്കുയോ ബിര്‍ളക്ക് വാഗ്ദാനം നല്‍കുകയോ ചെയ്തിട്ടില്ലെന്നും സിംഗ് സി.ബി.ഐക്ക് നല്‍കിയ കുറിപ്പില്‍ പറഞ്ഞു.

 

 

ഒഡിഷയിലെ തലാബിറ കല്‍ക്കരിപ്പാടം തങ്ങള്‍ക്ക് കൈമാറണമെന്ന ഹിന്‍ഡാല്‍കോയുടെ അപേക്ഷ സര്‍ക്കാര്‍ ആദ്യം തള്ളിയിരുന്നു. എന്നാല്‍ 2005ല്‍ മന്‍മോഹന്‍ സിംഗ് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിക്കുമ്പോള്‍ ഹിന്‍ഡാല്‍കോ വീണ്ടും അപേക്ഷ നല്‍കി. ഇതുമായി ബന്ധപ്പെട്ട് ബിര്‍ളയും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികും നല്‍കിയ കത്തുകള്‍ സൂക്ഷ്മമായി പരിശോധിക്കാനാണ് കല്‍ക്കരി മന്ത്രാലയത്തോട് ആവശ്യപ്പെട്ടതെന്നും മന്‍മോഹന്‍ സിംഗ് സി.ബി.ഐയോട് വ്യക്തമാക്കി. ഹിന്‍ഡാല്‍കോയുടെ അപേക്ഷ തള്ളിയ മുന്‍ തീരുമാനം മാറ്റാനായിരുന്നു ബിര്‍ള കത്ത് നല്‍കിയത്. ഇതേ ആവശ്യമായിരുന്നു ഒഡിഷ മുഖ്യമന്ത്രിയും ഉന്നയിച്ചത്.

 

 

സ്‌ക്രീനിങ് കമ്മിറ്റി തലാബിറ കല്‍ക്കരിപ്പാടം പൊതുമേഖലാ സ്ഥാപനമായ നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന് നല്‍കാന്‍ തീരുമാനമെടുത്ത കാര്യം തനിക്കറിയാമായിരുന്നു. ഒഡിഷയില്‍ അലൂമിനിയം കമ്പനി സ്ഥാപിക്കുന്നുണ്ടെന്നും ഇതിന് കല്‍ക്കരിപ്പാടം അനിവാര്യമാണെന്നുമായിരുന്നു ബിര്‍ളയുടെ ആവശ്യം. എന്നാല്‍, സ്‌ക്രീനിങ് കമ്മിറ്റി തീരുമാനത്തില്‍ അപാകതയുണ്ടെങ്കില്‍ പുന$പരിശോധിക്കാന്‍ മാത്രമാണ് താന്‍ ആവശ്യപ്പെട്ടതെന്നും മന്‍മോഹന്‍ സിംഗ് അറിയിച്ചു.

Tags: manmohan singh
ShareTweetSendShare

Discussion about this post


Related News

ബംഗാളിൽ തരംഗമായി ബിജെപി; പ്രമുഖ ഫുട്ബോൾ താരം അരിന്ദം ഭട്ടാചാര്യയും പാർട്ടിയിൽ ചേർന്നു

കോവിഡ് വ്യാപനം; കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടാൻ തീരുമാനം

‘കിഴക്കൻ ലഡാക്കിൽ ചൈനക്ക് നൽകിയത് കൃത്യവും ഉചിതവുമായ മറുപടി‘; വ്യോമസേനക്ക് അഭിനന്ദനങ്ങളുമായി രാജ്നാഥ് സിംഗ്

ജീര്‍ണ്ണാവസ്ഥയിലുള്ള ഹിന്ദു ക്ഷേത്രങ്ങളെ പുനർനിർമ്മിക്കാനൊരുങ്ങി ബിജെപി

Next Post

തമിഴ്‌നാട് സര്‍ക്കാരിന് ഇന്റര്‍നെറ്റ് സേവനദാതാവ് പദവി

Latest News

ബംഗാളിൽ തരംഗമായി ബിജെപി; പ്രമുഖ ഫുട്ബോൾ താരം അരിന്ദം ഭട്ടാചാര്യയും പാർട്ടിയിൽ ചേർന്നു

കോവിഡ് വ്യാപനം; കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടാൻ തീരുമാനം

‘കോവിഡ് പ്രോട്ടോക്കോളൊക്കെ നിങ്ങളുടെ ഇന്ത്യയില്‍ ഇത് ഖേരളമാണ്’; പിണറായി വിജയനെതിരെ പരിഹാസവുമായി‌ സന്ദീപ് വാര്യര്‍

മികച്ച ബൗളിംഗുമായി ഉനദ്കട്ട്, അർദ്ധസെഞ്ചുറിയുമായി പന്ത്; രാജസ്ഥാന് 148 റൺസ് വിജയലക്ഷ്യം

മാധ്യമ സ്വാതന്ത്ര്യത്തിൽ കൈകടത്തൽ; വിദേശ മാധ്യമങ്ങള്‍ക്ക് കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തി ചൈന

‘കിഴക്കൻ ലഡാക്കിൽ ചൈനക്ക് നൽകിയത് കൃത്യവും ഉചിതവുമായ മറുപടി‘; വ്യോമസേനക്ക് അഭിനന്ദനങ്ങളുമായി രാജ്നാഥ് സിംഗ്

ജീര്‍ണ്ണാവസ്ഥയിലുള്ള ഹിന്ദു ക്ഷേത്രങ്ങളെ പുനർനിർമ്മിക്കാനൊരുങ്ങി ബിജെപി

യൂണിവേഴ്‌സിറ്റി കോളേജിലെ ആക്രമണം: എസ്എഫ്ഐ നേതാക്കളടക്കം ഏഴ് പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News